35-ാമത് സംസ്ഥാനതല തലയ്ക്കല്‍ ചന്തു സ്മാരക റോളിംഗ് ട്രോഫി അമ്പെയ്ത്ത് മല്‍സരങ്ങള്‍ക്കായി അപേക്ഷ

പത്രക്കുറിപ്പ്

കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള 35-ാമത് സംസ്ഥാനതല തലയ്ക്കല്‍ ചന്തു സ്മാരക റോളിംഗ് ട്രോഫി അമ്പെയ്ത്ത് മല്‍സരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. നടപ്പു സാമ്പത്തികവര്‍ഷം കിര്‍ടാഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അമ്പെയ്ത്ത്  മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ടീമുകള്‍, ടീമിന്റെ പേര്, മേല്‍വിലാസം, ടീമംഗങ്ങളുടെ പേര്, വയസ്സ്, സമുദായം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള അപേക്ഷ സമുദായം, വയസ്സ്, എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ (പരിശീലനം), ഡയറക്ടറേറ്റ് ഓഫ് കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട്-17 എന്ന മേല്‍വിലാസത്തില്‍ 2017 നവംബര്‍ 20 ന് മുമ്പ് അയച്ചു തരേ­­­ണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.

No Comments

Post A Comment