Research Publication Series Volume VI ( കാണിഭാഷാ നിഘണ്ടു)

ഈ പുസ്‌തകം 2017-ലാണ്‌ പ്രസിദ്ധീകരിച്ചത്‌. പുസ്‌തകത്തിന്റെ വില 300 രൂപയാണ്‌.

കിര്‍ടാഡ്‌സ്‌ വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളില്‍ ഒന്ന്‌ പട്ടികഗോത്രവര്‍ഗ്ഗ ഭാഷകളുടെ സംരക്ഷണവും പരിരക്ഷണവുമാണ്‌. കേരളസംസ്ഥാനത്തിലെ 37 പട്ടിക ഗോത്രവര്‍ഗ്ഗ സമുദായങ്ങള്‍ക്കും അവരുടേതായ തനത്‌ ഭാഷകള്‍ ഉണ്ട്‌. പട്ടിക ഗോത്രവര്‍ഗ്ഗ ഭാഷകളെ സംരക്ഷിക്കുന്നതിനുളള നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടാണ്‌ കാണിക്കാര്‍ ഗോത്ര വിഭാഗത്തിന്റെ ഭാഷയുടെ നിഘണ്ടു നിര്‍മ്മിക്കുന്നതും കാണിഭാഷക്ക്‌ ലിപി രൂപീകരിക്കുന്നതും.
പ്രസ്‌തുത പുസ്‌തകത്തിന്‌ രണ്ട്‌ ഭാഗങ്ങളുണ്ട്‌. ഇതില്‍ ഒന്നാം ഭാഗം കാണിഭാഷാ നിഘണ്ടു നിര്‍മ്മിക്കലാണ്‌. രണ്ടാം ഭാഗത്തില്‍ ലിപി രൂപീകരിക്കലും നടത്തിയിരിക്കുന്നു. ഈ നിഘണ്ടു നാശോന്മുഖമായി കൊണ്ടിരിക്കുന്ന കാണിഭാഷയെ സംരക്ഷിക്കുന്നതിനുളള മുഖ്യ ഉപാധിയായി മാറും എന്ന കാര്യത്തില്‍ സംശയമില്ല. ഈ നിഘണ്ടുവിന്റെ പ്രയോജനം ഏറ്റവും അധികം ലഭിക്കുന്നത്‌ പ്രീപ്രൈമറി, പ്രൈമറി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കുമാണ്‌. പട്ടിക ഗോത്രവര്‍ഗ്ഗ ഭാഷാപരിജ്ഞാനം ഇല്ലാത്ത അദ്ധ്യാപകര്‍ക്കും മലയാളം, ഇംഗ്ലീഷ്‌ പോലുളള മറ്റ്‌ ഭാഷയെ മനസ്സിലാകാതെ വിദ്യാര്‍ത്ഥികള്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാകുകയും അതുവഴി വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്‌ കൂടുകയും ചെയ്യുന്നു.
ഈ ഗവേഷണ പഠനത്തിലൂടെ കേരളത്തിലെ കാണിക്കാര്‍ സമുദായത്തിന്റെ തനത്‌ ഭാഷയെ സംരക്ഷിക്കുവാനും അവരുടെ പഠന നിലവാരം ഉയര്‍ത്തുവാനും വരുംകാലങ്ങളില്‍ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നു. ഈ ഗവേഷണ പഠനം പൂര്‍ത്തിയാക്കിയ ഭാഷാശാസ്‌ത്ര വിഭാഗത്തിലെ ഉദ്ദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ഈ ഉദ്യമത്തില്‍ സഹകരിച്ചിട്ടുളള എല്ലാപേര്‍ക്കും നന്ദിയും രേഖപ്പെടുത്തുന്നു.
ബഹു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യവകുപ്പു മന്ത്രി ശ്രീ. എ.കെ.ബാലന്‍, ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. ഡോ. വേണു. വി, ഐ. എസ്‌., പട്ടികവര്‍ഗ്ഗ വികസന ഡയറക്‌ടര്‍ ശ്രീ. പി. പുഗഴേന്തി, ഐ. എഫ്‌. എസ്‌. എന്നിവര്‍ക്ക്‌ എന്റെ വിനീതമായ നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു.

ഡോ. ബിന്ദു.എസ്‌.
ഡയറക്‌ടര്‍

പുസ്‌തകത്തെക്കുറിച്ച്‌

ഭാഷാശാസ്‌ത്ര വിഭാഗം 2016-ല്‍ നടപ്പിലാക്കിയ വളരെ പ്രധാനപ്പെട്ട ഗവേഷണ പഠനമാണ്‌ കാണിക്കാര്‍ സമുദായത്തിന്റെ തനത്‌ ഭാഷയുടെ ദ്വിഭാഷാ നിഘണ്ടു നിര്‍മ്മാണവും ലിപി രൂപീകരിക്കലും. രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുളള ഈ പഠനത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭാഗം ദ്വിഭാഷാ നിഘണ്ടു നിര്‍മ്മാണമാണ്‌. കാണി ഭാഷയിലും മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിലും ഓരോ വാക്കും രേഖപ്പെടുത്തിയിട്ടുണ്ട്‌.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ ട്രൈബല്‍ ഓഫീസിലെ ഉദ്ദേ്യാഗസ്ഥരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതലായും കാണിഭാഷ സംസാരിക്കുന്നത്‌ തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍, കൊട്ടൂര്‍ ഭാഗത്തെ പൊടിയം, മുക്കോത്തിവയല്‍, ചോനാംപാറ, കമലകം, പ്ലാത്ത്‌, സഹ്യാദ്രി, എരുമ്പിയാട്‌, ആമല, അണകാല്‍, ചാത്തന്‍കോട്‌, കല്ലാര്‍ ഭാഗങ്ങളില്‍ താമസിക്കുന്ന കാണി സമുദായങ്ങളിലെ ഊരുകളില്‍ ആണ്‌ എന്ന്‌ മനസ്സിലാക്കാന്‍ സാധിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും ഏകദേശം നൂറ്റിഅന്‍പത്‌ ആവേദകരില്‍ നിന്ന്‌ മാസങ്ങളോളം നിരന്തരം സംസാരിച്ചതില്‍ നിന്നുമാണ്‌ ഇത്തരത്തില്‍ വിവരശേഖരണം സാധ്യമായത്‌. ഒരുപാട്‌ വാക്കുകള്‍ കാണിസമുദായത്തിലെ ആവേദകരില്‍ നിന്നും മനസ്സിലാക്കാന്‍ വളരെയധികം ബുദ്ധിമുട്ടി.
ഈ അടുത്ത കാലത്തായി പുറത്തു വന്ന WALE(World Atlas of Language Endagerment) റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ലോകത്തിലുളള പല പ്രധാന ഭാഷകളും നാശത്തിന്റെ വക്കിലാണ്‌. ലിപിയും സാഹിത്യവും മാധ്യമവിനിമയ ബന്ധവുമുളള പ്രധാനപ്പെട്ട പല ഭാഷകളും നാശത്തിന്റെ വക്കില്‍ നില്‍ക്കേ ലിപിയും സാഹിത്യവും ഒന്നും ഇല്ലാത്ത ഗോത്ര ഭാഷയുടെ കാര്യം പറയേണ്ടതില്ലല്ലോ. ആയതിനാല്‍ പട്ടിക ഗോത്രവര്‍ഗ്ഗ ഭാഷയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്‌. ഒരു ഗോത്രത്തിന്റെ സാംസ്‌കാരികമായ അടിത്തറ അവരുടെ ഭാഷയിലാണ്‌ അന്തര്‍ലീനമായിരിക്കുന്നത്‌. സാംസ്‌ക്കാരികമായ എല്ലാ ചേതനകളുടെയും അടിസ്ഥാനം ഗൃഹഭാഷ തന്നെ.മാതൃഭാഷ ആദ്യം പഠിപ്പിക്കുകയും മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി പോലുളള ഭാഷകള്‍ വിദ്യാലയങ്ങളില്‍ കൂടി സ്വായത്തമാക്കുകയും വേണം. അല്ലാതെ ഗോത്രഭാഷയെ ആദ്യമായി മനസ്സിലാക്കുന്ന ഗോത്രവിഭാഗത്തിലെ കുട്ടികളെ മാതൃഭാഷ മലയാളം ആക്കി പഠിപ്പിക്കുകയല്ല വേണ്ടത്‌.
പട്ടികഗോത്രവര്‍ഗ്ഗത്തില്‍ ജനിച്ച്‌ ഗോത്രഭാഷകളെ ഗൃഹഭാഷയാക്കി മനസ്സിലാക്കുന്ന കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത്‌ പ്രസ്‌തുത പട്ടികഗോത്രവര്‍ഗ്ഗ ഭാഷ തന്നെ മാതൃഭാഷയായി ചേര്‍ക്കുന്നതാണ്‌ ഉചിതം. അങ്ങനെ ഗോത്രഭാഷകളില്‍ തുടര്‍ന്നും പ്രാവീണ്യം കൊടുത്ത്‌ മലയാളം ഉള്‍പ്പെടെയുളള ഇതര ഭാഷകളെ പഠിപ്പിക്കുകയാണ്‌ വേണ്ടത്‌. അതിനാല്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പട്ടികഗോത്രവര്‍ഗ്ഗ ഭാഷകളില്‍ പ്രാവീണ്യം നേടണ്ടതുണ്ട്‌. അതിന്‌ കാണിഭാഷയിലെ പ്രതേ്യകതകളും വ്യാകരണവും ഭാഷാശാസ്‌ത്രാടിസ്ഥാനത്തില്‍ ഈ പുസ്‌തകത്തില്‍ വിശദീകരിക്കുന്നുണ്ട്‌. ഇത്‌ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.
ഈ സംരംഭം പൂര്‍ത്തിയാക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചവരില്‍ ഒരാള്‍ ബഹുമാനപ്പെട്ട കിര്‍ടാഡ്‌സ്‌ ഡയറക്‌ടര്‍ ഡോ. ബിന്ദുവാണ്‌. ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. കെ. എസ്‌ പ്രദീപ്‌ കുമാര്‍, വികസന പഠനം ഡെപ്യൂട്ടി ഡയറക്‌ടര്‍(ഇന്‍ചാര്‍ജ്ജ്‌) മിനി പി.വി., ഡെപ്യൂട്ടി ഡയറക്‌ടര്‍ വിജിലന്‍സ്‌ (ഇന്‍ചാര്‍ജ്ജ്‌) ശ്രീ.സജിത്ത്‌ കുമാര്‍, സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ശ്രീ. ശരത്‌ ചന്ദ്രന്‍, ഫിനാന്‍സ്‌ ഓഫീസര്‍ ശ്രീ.രാജന്‍ മറ്റ്‌ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ബഹു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക നിയമ സാംസ്‌കാരിക പാര്‍ലമെന്ററി കാര്യവകുപ്പു മന്ത്രി ശ്രീ. എ.കെ.ബാലന്‍, ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. ഡോ. വേണു. വി, ഐ. എസ്‌., പട്ടികവര്‍ഗ്ഗ വികസന ഡയറക്‌ടര്‍ ശ്രീ. പി. പുഗഴേന്തി, ഐ. എഫ്‌. എസ്‌. എന്നിവര്‍ക്ക്‌ എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു.

പട്ടികഗോത്രവര്‍ഗ്ഗ ഭാഷയെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഏവര്‍ക്കും ഇത്‌ വളരെ പ്രയോജനപ്പെടും എന്ന്‌ പ്രത്യാശിച്ചുകൊണ്ട്‌ ഈ ഉദ്യമത്തില്‍ സഹകരിച്ചിട്ടുളള എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

 

ഡോ. ശ്യാം എസ്‌. കെ.

 

No Comments

Post A Comment
Skip to content