വംശീയ വൈദ്യന്‍മാരുടെ പേരു വിവര സൂചിക 2016

കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍, കോഴിക്കോട്‌ ആസ്ഥാനമായി പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ പരിശീലന സ്ഥാപനമാണ്‌

കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ ഗവേഷണ, പരിശീലന, വികസന പഠന വകുപ്പെന്ന കിര്‍ടാഡ്‌സ്‌. വകുപ്പിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ഗോത്രമേഖലകളിലെ വംശീയ വൈദ്യചികിത്സകരെ തിരിച്ചറിയുകയും വംശീയവൈദ്യം പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടികളും ചെയ്‌തു വരുന്നു.

മൂന്ന്‌ ദശകത്തിലേറെയായി വകുപ്പ്‌ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏതാണ്ട്‌ 300 ലേറെ വംശീയവൈദ്യന്മാര്‍ ഇന്ന്‌ വംശീയവൈദ്യ ചികിത്സാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. മറ്റു വൈദ്യസമ്പ്രദായങ്ങളിലെ ചികിത്സകൊണ്ട്‌ പൂര്‍ണമായും ഭേദപ്പെടുന്നതായി കാണുന്നു. ഇന്ന്‌ ക്യാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍, മരുന്നാവിക്കുളി, തിരുമ്മുചികിത്സ എന്നിവയ്‌ക്കും മറ്റുമായി എല്ലാ വിഭാഗ ജനങ്ങളും വംശീയവൈദ്യന്മാരെ സമീപിച്ചു കൊണ്ടിരിക്കുന്നുണ്ട്‌.

വംശീയവൈദ്യത്തിനും വൈദ്യന്മാര്‍ക്കും വളരെയേറെ പ്രചാരം ലഭിക്കുന്നതിനായി 2013 ല്‍ കേരളത്തിലെ വംശീയവൈദ്യന്മാരുടെ പേരുവിവരങ്ങളടങ്ങിയ ഒരു പട്ടിക വകുപ്പ്‌ പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രായമായ വൈദ്യന്മാര്‍ മരണമടയുകയും പരിശീലനം നേടിയ ധാരാളം യുവജനങ്ങള്‍ ഈ രംഗത്ത്‌ കടന്നുവരികയും ചെയ്‌തിട്ടുണ്ട്‌. ഇതിനെതുടര്‍ന്നാണ്‌ വംശീയവൈദ്യന്മാരുടെ പുതുക്കിയ പേരുവിവരസൂചിക വകുപ്പ്‌ പ്രസിദ്ധീകരിക്കുന്നത്‌. ഇതിന്‌ വേണ്ട അനുമതിയും നിര്‍ദേശവും നല്‍കിയ ബഹുമാനപ്പെട്ട പട്ടികവര്‍ഗ്ഗ വികസനവകുപ്പ്‌ മന്ത്രി ശ്രീമതി പി.കെ.ജയലക്ഷമി, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ശ്രീ. സുബ്രത ബിശ്വാസ്‌ ഐ.എ.എസ്‌., പട്ടികവര്‍ഗ്ഗ വികസനവകുപ്പ്‌ ഡയറക്‌ടര്‍ ഡോ. പുകഴേന്തി ഐ.എഫ്‌.എസ്‌., എന്നിവരോടുളള കൃതജ്ഞതയും കടപ്പാടും അറിയിക്കുന്നു. കിര്‍ടാഡ്‌സ്‌ മുന്‍ ഡയറക്‌ടര്‍ ഡോ. എന്‍. വിശ്വനാഥന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍(പരിശീലനം) ഡോ. പ്രദീപ്‌കുമാര്‍ കെ.എസ്‌., ലക്‌ചറര്‍ ശ്രീമതി. ദീപ എസ്‌., റിസര്‍ച്ച്‌ അസിസ്റ്റന്റ്‌ ശ്രീ. സുരേഷ്‌ കെ.പി എന്നിവര്‍ക്കും പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നു.

വംശീയവൈദ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വംശീയവൈദ്യന്മാരെ മനസ്സിലാക്കുന്നതിനും തിരിച്ചറിയുന്നതിനുമായി പൊതുജനങ്ങള്‍ക്കും, ഗവേഷകര്‍ക്കും, ഭരണാധികാരികള്‍ക്കും മറ്റുളളവര്‍ക്കും ഈ ഡയറക്‌ടറി ഉപകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഡോ. ബിന്ദു.എസ്‌.
ഡയറക്‌ടര്‍ 

 

 

കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

No Comments

Post A Comment
Skip to content