കുടിയൊഴിപ്പിക്കലും, പുനരധിവസിപ്പിക്കലും : പ്രശ്‌നങ്ങളും, വെല്ലുവിളികളും

Here is a link to an details of National Seminar – 26th & 27th of February 2018

പത്രക്കുറിപ്പ്‌
കുടിയൊഴിപ്പിക്കലും, പുനരധിവസിപ്പിക്കലും : പ്രശ്‌നങ്ങളും, വെല്ലുവിളികളും എന്ന വിഷയത്തെ ആസ്‌പദമാക്കി കിര്‍ടാഡ്‌സില്‍ (കേരള പട്ടികജാതി/വര്‍ഗ്ഗ വികസന ഗവേഷണ പരിശീലന വകുപ്പ്‌) 2018 ഫെബ്രുവരി 26,27 തീയ്യതികളില്‍ ദേശീയ സെമിനാര്‍ നടത്തുന്നു.
തനതായ ആവാസ മേഖലയില്‍ നിന്ന്‌ പട്ടികഗോത്രജന വിഭാഗങ്ങള്‍ വികസനത്തിന്റെയും, കുടിയേറ്റത്തിന്റെയും, ഭൂമി കൈയ്യേറ്റത്തിന്റെയും ഭാഗമായി കുടിയൊഴിക്കപ്പെടുന്നതിന്റെയും, പുനരധിവസിക്കപ്പെടുന്നതിന്റെയും രാഷ്‌ട്രീയ – സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലവും : വികസനവും ഉറപ്പുവരുത്തുന്നതിനുള്ള ദിശാബോധം രൂപപ്പെടുത്തുവാന്‍ ദ്വിദിന സെമിനാര്‍ ലക്ഷ്യം വയ്‌ക്കുന്നു.
സ്വാതന്ത്യത്തിന്‌ മുന്‍പും പിന്‍പും, പുനരധിവാസത്തിന്റെ പ്രാധാന്യം, ആസൂത്രണത്തിലും മേല്‍നോട്ടത്തിലുള്ള ക്രിയാത്മകമായ പങ്കാളിത്തം, ദൈനംദിന ജീവനോപാധികള്‍, പുനരധിവാസത്തിന്റെ പരിപ്രേഷ്യം എന്നിങ്ങനെ 6 മേഖലകളിലൂന്നിയുള്ള പ്രബന്ധാവതരണങ്ങളാണ്‌ നടത്തപ്പെടുന്നത്‌.
സെമിനാറില്‍ പങ്കെടുക്കുന്നതിനും, പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിനും മറ്റും www.kirtads.kerala.gov.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ, താഴെ പറയുന്ന E-mail അല്ലെങ്കില്‍ ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

E-mail : kirtadsseminar18@gmail.com
Phone : 9020843849
9446738384

 

No Comments

Sorry, the comment form is closed at this time.

Skip to content