Home ആദികലാ കേന്ദ്രം

ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള അനുഷ്ഠാനകലകള്‍ അവതരിപ്പിക്കുന്നതിനും അവയെസംബന്ധിച്ച ഗവേഷണങ്ങള്‍ സാധ്യമാക്കുന്നതിനും ആവശ്യമായ ലിഖിതരേഖകള്‍ സ്ഥാപനത്തിലെ ഡോക്യുമെന്റേഷന്‍ കേന്ദ്രത്തില്‍ സംരക്ഷിച്ചിരിക്കുന്നു.

ഇന്ന് ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള കലാരൂപങ്ങള്‍ വളരെയധികം രൂപാന്തരികരണത്തിന് വിധേയമാവുകയോ കാലഹരണപ്പെടുകയോ ചെയ്തിരിക്കുന്നു. വളരെ മൂല്യമേറിയ ഈ കലാരൂപങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ലെന്നുമാത്രമല്ല  അവഗണിക്കപ്പെടുകയും വിലകുറച്ച് കാണിക്കുകയും ചെയ്തിരുന്നു. അവയില്‍ ചിലതെങ്കിലും ഇന്ന് നിലനില്‍ക്കുന്നത് അവയില്‍ അന്തര്‍ലീനമായ സവിശേഷതകള്‍മൂലവും അവയുടെ സാമൂഹികവും ആചാരാനുഷ്ഠാനങ്ങളിലെ അവിഭാജ്യതകളും മൂലമാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയിലും പ്രദേശങ്ങളിലും നിലവിലുള്ള കലാരൂപങ്ങള്‍ വ്യത്യസ്തങ്ങളാണെന്ന് ഗോത്രപഠനങ്ങള്‍രേഖപ്പെടുത്തുന്നു. കഥകള്‍, നാടോടി പാട്ടുകള്‍, നൃത്തരൂപങ്ങള്‍ , കെട്ടുകഥകള്‍ / സാങ്കല്പിക കഥകള്‍ , ആചാരങ്ങള്‍ എന്നിവയിലൂടെ തദ്ദേശീയ ജനവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃകരെയും അവയുടെ സവിശേഷതയും എടുത്തുകാണിക്കുവാന്‍ സാധിക്കുന്നു.

ഓരോ വിഭാഗത്തിലും അവയുടെ ആചാരാനുഷ്ഠാന കലകളുമായി ബന്ധമുള്ളവരും അവയെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെയും അഭാവം നേരിടുന്നു. വിവിധ വിഭാഗങ്ങളെ കലാരൂപങ്ങളുടെ സംരക്ഷണം, പുനരുദ്ധാരണം , അഭിവൃദ്ധി എന്നിവ ഇന്ന് ആവശ്യമാണെന്നിരിക്കിലും അവ പഴയകാലത്തേതുപോലെ തുടരുവാന്‍ സാധിക്കുകയില്ലെന്നാണ് പുതിയ തലമുറയിലെ കലാകാരന്മാരുടെ പക്ഷം.

ആദ്യ മനുഷ്യസമൂഹത്തിന്റെ കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കിര്‍ടാഡ്സ് സ്ഥാപിച്ച ആദികലാ കേന്ദ്രം ഗോത്ര കലകളുടെ പുനരുദ്ധാരണം ലക്ഷ്യമിടുന്നു. ഗോത്രകലകളുടെ പുനരുദ്ധാരണം ലക്ഷ്യമിടുന്നു. ഗോത്രകലകളുടെ പുനരുജ്ജീവനം ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സംഘബോധം, എന്നിവയ്ക്ക് വളര്‍ച്ചയ്ക്ക് കാരണമായിത്തീരുന്നു. ഗോത്രകലകളെസംബന്ധിച്ച് ഇതുവരെ കാര്യമായ ഗവേഷണങ്ങളൊന്നുംതന്നെ നടന്നിരുന്നില്ല. എന്നാല്‍ കിര്‍ട്ഡാഡ്സിന്റെ ഗവേഷണ പദ്ധതികളുടെ ഭാഗമായ കലാരൂപങ്ങള്‍ മാത്രമല്ല, അവര്‍ക്കിടയില്‍ ഉപയോഗത്തിരിരുന്ന കരകൗശല വസ്തുക്കള്‍‌ , ആഭരണങ്ങള്‍ , ഉപകരണങ്ങള്‍ എന്നിവയെല്ലാം സംരക്ഷിച്ചുവരുന്നു. വിവിധ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള വാമൊഴി സാഹിത്യവും ഗവേഷണത്തിന് വിധേയമാക്കുന്നു. വളര്‍ുന്നുവരുന്ന സാമ്പത്തിക സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ നാടന്‍ കലാമേളകള്‍ , കരകൗശല വസ്തു പ്രദര്‍ശനങ്ങള്‍ എന്നിവയിലൂടെ സാധിക്കുന്നതുമാണ്.

 

Newsflash

The traditional anti-diabetic medicine used for generations by the Kaani Tribals in South Kerala is going to create history of sorts as the national patent office in New Delhi is going to formally grant it India's first patent for a tribal medicine.

Read more...