Home ഗോത്രചരിത്ര മ്യൂസിയം

1973ലാണ് ഗോത്രചരിത്ര മ്യൂസിയം സ്ഥാപിതമായത്. ഗോത്രവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സഹായകമാകുന്ന വിവിധ ഉപകരണങ്ങളും സംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കളും ശേഖരിക്കുകയെന്നതാണ്  സ്ഥാപനം ആദ്യമേറ്റെടുത്ത ചുമതല. തുടര്‍ന്ന് ഇവയെല്ലാം പൊതുജനങ്ങള്‍ക്കും കാണുന്നതിനും മനസ്സിലാക്കുന്നതിനായി തുറന്നുകൊടുത്തു.

കേരളത്തിന്റെ വിനോദ സഞ്ചാരഭൂപടത്തില്‍ ഇടംനേടിയിട്ടുള്ള മ്യൂസിയം ഇന്ന് സ്ഥാപനത്തിന്റെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. അപൂര്‍വങ്ങളായ വിവിധതരം ഉപകരണങ്ങള്‍ പുതിയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ആദിവാസി വിഭാഗങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള കരകൗശല വസ്തുക്കള്‍ ആകര്‍ഷകങ്ങളാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നരവംശശാസ്ത്ര പഠനശേഖരങ്ങള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നു. ആദിവാസിവിഭാഗങ്ങളുടെ ചരിത്രവുംസമകാലിക ജീവിതത്തിലേക്കും വെളിച്ചം വീശുന്ന അത്യപൂര്‍വമായ ശേഖരമാണ് മ്യൂസിയത്തിലേത്.തദ്ദേശജനവിഭാഗങ്ങളുടെ സമ്പന്നമായ സംസ്കാരത്തെ സംരക്ഷിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി മ്യൂസിയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആദിവാസി വിഭാഗങ്ങളുടെ ദേശീയ കണ്‍സോര്‍ഷ്യത്തിലെ അംഗം കൂടിയാണ് മ്യൂസിയം. എല്ലാ സര്‍ക്കാര്‍ പ്രവൃത്തി ദിനങ്ങളിലുംരാവിലെ 10.15 മുതല്‍ 5.15 വരെ മ്യൂസിയം പ്രവര്‍ത്തിച്ചുവരുന്നു.

 

Newsflash

The traditional anti-diabetic medicine used for generations by the Kaani Tribals in South Kerala is going to create history of sorts as the national patent office in New Delhi is going to formally grant it India's first patent for a tribal medicine.

Read more...