Home സ്ഥാപന ഘടന

ഗവേഷണ വിഭാഗം

നരവംശശാസ്ത്രം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, ഭാഷാശാസ്ത്രം, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ പഠനശാഖകളില്‍ നിന്നുള്ള സിദ്ധാന്തങ്ങളെയും സമീപനങ്ങളെയും അധികരിച്ച് പ്രായോഗികവും വികസനോന്മുഖവുമായ ബഹുവിഷയാധിഷ്ഠിത ഗവേഷണ പഠനങ്ങള്‍ നടത്തുക എന്നതാണ് ഗവേഷണവിഭാഗത്തിന്റെ ചുമതല. ഇവയ്ക്കു പുറമെ സമുദായ പഠനങ്ങളും ഗോത്ര ചരിത്രപഠനങ്ങളും ഗവേഷണ വിഭാഗത്തിനു കീഴില്‍‌ നടന്നു വരുന്നു.

1996ലെ നിയമപ്രകാരം സംവരണ നയത്തിന്റെ പ്രയോജനം വ്യാജമായി അവകാശപ്പെടുന്നതും, നേടിയെടുക്കുന്നതും തടയുന്നതിനായി പ്രത്യേക ജാഗ്രതാ സംഘം രൂപീകരിക്കുകയും നരവംശശാസ്ത്ര വിഭാഗത്തെ വിദഗ്ധ പ്രതിനിധി സംഘമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട് . തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കുവേണ്ടി പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണം വ്യാജമായോ തെറ്റായോ നേടിയെടുക്കുന്നത് തടയുന്നതിന് പരിശോധനാ സമിതിക്ക് ഗവേഷണ വിഭാഗത്തിലെ നരവംശശാസ്ത്ര ഗവേഷണ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്തി വരുന്നു. പരിശോധകസംഘം തയ്യാറാക്കുന്ന വ്യക്തികളുടെ ജാതിനിര്‍ണ്ണയ റിപ്പോര്‍ട്ടുകള്‍ മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന് സമര്‍പ്പിക്കുന്നു.

സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ സമുദായങ്ങളുടെ വര്‍ഗ്ഗീകരണവുമായി ബന്ധപ്പെട്ട് അവയുടെ സാമൂഹിക-സാംസ്കാരിക മാദണ്ഡങ്ങള്‍ മനസ്സിലാക്കുന്നതിനായി വിവിധ സമുദായങ്ങളെക്കുറിച്ചുള്ള ഗോത്ര ചരിത്രപഠനം ഗവേഷണ പഠന വിഭാഗം നടത്തിവരുന്നു.

വിവിധ സമുദായങ്ങളുടെ നിരാകരണം, ഉള്‍ക്കൊള്ളല്‍ , ഉള്‍പ്പെടുത്തല്‍, എന്നിവയെ സംബന്ധിച്ചുള്ള പഠനങ്ങളും നടന്നുവരുന്നു.

കേരളത്തിലുള്ള അഞ്ച് പി.ടി.ജി.കള്‍ക്കിടയില്‍ അടിസ്ഥാന വിവരശേഖര സര്‍വെ വിഭാഗത്തിനുകീഴില്‍ പൂര്‍ത്തീകരിച്ച്കഴിഞ്ഞു.

ജാഗ്രതാ സംഘം

1996 ലെ നിയമം 11 പ്രകാരം, സംവരണ നയത്തിന്റെ ആനുകൂല്യം വ്യാജമായി നേടിയെടുക്കുന്നത് തടയുന്നതിനായി ഗവേഷണ വിഭാഗത്തിനുകീഴില്‍ പ്രത്യേക ജാഗ്രതാസംഘം പ്രവര്‍ത്തിച്ചുവരുന്നു.സ്ക്രീനിങ്ങ്, സ്ക്രൂറ്റിനിങ്ങ് കമ്മിറ്റികളുടെ നിര്‍ദ്ദേശപ്രകാരം വ്യക്തിഗത ജാതി നിര്‍ണ്ണയ പരാതികളുടെ അടിസ്ഥാനത്തില്‍ അവ പരിശോധിക്കുന്നതും ഗവേഷണ വിഭാഗമാണ്.

സ്ക്രീനിങ്ങ് കമ്മിറ്റി കേസുകള്‍


സംശയാസ്പദമായ പരാതികള്‍   / കേസുകള്‍ സ്ക്രീനിങ്ങ് കമ്മിറ്റി ഗവേഷണ വിഭാഗത്തിനുകീഴിലുള്ള ജാഗ്രതാസംഘത്തിന് കൈമാറുന്നു / നിര്‍ദ്ദേശിക്കുന്നു.

ഇതുവരെ 1224 നരവംശശാസ്ത്ര അന്വേഷണങ്ങള്‍ നടത്തി അവയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട് .

പരിശോധന കമ്മിറ്റി കേസുകള്‍

കൃത്രിമ/വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വ്യക്തികള്‍ പട്ടികജാതി/വര്‍ഗ്ഗ സംവരണം നേടിയെടുക്കുന്നവര്‍ക്കെതിരെയുള്ള പരാതികളില്‍ കമ്മിറ്റി നരവംശശാസ്ത്ര പരിശോധനയ്കാകയി നിര്‍ദ്ദേശിക്കുന്നു.

2006-2008 കാലയളവില്‍ 20തോളം പരാതികളില്‍ തീര്‍പ്പ് കല്പിച്ചു. 15 ഓളം പരാതികള്‍  അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്.

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനു വേണ്ടിയുള്ള പഠനങ്ങള്‍

വിവിധ സമുദായങ്ങളെ മറ്റ് പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സമുദായപഠനത്തിന് കിര്‍ടാഡ്സിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 5 സമുദായങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തു.

പട്ടികജാതി/വര്‍ഗ്ഗ പിന്നാക്ക വിഭാഗ പട്ടിക സംബന്ധിച്ച വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍

പരിശീലന വിഭാഗം

സംസ്ഥാന പട്ടിക ജാതി/വര്‍ഗ്ഗ വികസന വകുപ്പിനുകീഴിലുള്ള വിവിധസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സാമൂഹിക വികസനത്തെ സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ പ്രദാനം ചെയ്യുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് പരിശീലന വിഭാഗത്തിന്റെ പ്രധാന ചുമതല.  സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന പദ്ധതികളും പരിപാടികളും കൃത്യമായി നടത്തുന്നതിനാവശ്യമായ പരിശീലനം പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്കിടയില്‍ സംഘടിപ്പിച്ചുവരുന്നു. മികച്ച പ്രവര്‍ത്തനശേഷി ആര്‍ജ്ജിക്കുന്നതിനായി വിവര സാങ്കേതിക വിദ്യ അടക്കമുള്ള വിവിധ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും നല്‍കിവരുന്നു. ഔപചാരികവും അനൗപചാരികവുമായ വിവിധ മാര്‍ഗ്ഗങ്ങള്‍ പരിശീലനത്തിന് അവലംബിക്കുന്നു. പട്ടികജാതി/വര്‍ഗ്ഗ വികസനത്തെ സംബന്ധിച്ച സെമിനാറുകള്‍ ശില്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നത് പരിശീലന വിഭാഗമാണ്.

പരിശീലന പരിപാടിയുടെ വിവരങ്ങള്‍ മൂല്യനിര്‍ണ്ണയ വിഭാഗം (വികസന പഠന വിഭാഗം)

ട്രൈബല്‍ ഉപപദ്ധതി, പ്രത്യേക ഘടക പദ്ധതികള്‍, മറ്റ് വികസന പരിപാടി തുടങ്ങി പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ മൂല്യനിര്‍ണ്ണയ പഠനങ്ങള്‍ സംഘടിപ്പിക്കുന്നത് ഈ വിഭാഗമാണ്. പഠനങ്ങളെ തുടര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു. പട്ടികാജാതി/ വര്‍ഗ്ഗ വിഭാഗങ്ങളിലെ ജനസംഖ്യയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നടത്തിയ അടിയന്തര പഠനം ഗവണ്‍മെന്റിന്‍റെ മേല്‍നടപടിക്കായി സമര്‍പ്പിച്ചത് വികസന പഠന വിഭാഗമാണ്. കേന്ദ്രഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന വിവിധ പഠനങ്ങളും വിഭാഗം നടത്തിവരുന്നു. ശാസ്ത്രീയവും ചിട്ടയായതുമായ ഈ പഠനങ്ങള്‍ നയരൂപീകരണത്തിനും മറ്റ് വളരെയേറെ സഹായിക്കുന്നു. അനുഭവ പരിചയമുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ , സാമൂഹിക ശാസ്ത്രജ്ഞര്‍ , നരവംശ ശാസ്ത്രജ്ഞര്‍ , സാംഖിക പഠന വിദഗ്ധര്‍ എന്നിവരടങ്ങിയസംഘത്തിന്റെ സംയോജിത പ്രവര്‍ത്തനം വിവിധ നയങ്ങളുടെ വിദഗ്ധ പരിശോധനയ്ക്കും പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന്റെ വികസനത്തിനും സഹായിക്കുന്നു.

സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ്ഗ വിഭാഗ വികസനത്തിന്  സഹായകമാകുന്ന പ്രായോഗിക പ്രാവര്‍ത്തിക ഗവേഷണങ്ങള്‍ നടത്തിവരുന്നു.

ട്രൈബല്‍ ഉപപദ്ധതിക്ക് കീഴിലുള്ള വികസന പരിപാടികള്‍ ഗവണ്‍മെന്റേതര സംഘടനകളുടെ വികസന പദ്ധതികള്‍ തുടങ്ങിയവയുടെ മൂല്യനിര്‍ണ്ണയം, നയങ്ങളിലെ പോരായ്മകള്‍ പരിഹരിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് പഠനത്തിനുള്ളത്.

 2006-07 വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ച പഠനങ്ങള്‍

 കേരളത്തിലെ ആദിവാസിമേഖലകളില്‍ ഗവണ്‍മെന്റേതര സംഘടനകളുടെ പ്രവര്‍ത്തനം വയനാട് ജില്ലയെ അടിസ്ഥാനമാക്കി ഒരു പഠനം.

പട്ടികവര്‍ഗ സമുദായമായ മാവിലന്‍ വിഭാഗത്തിലെ സാമൂഹിക സാംസ്കാരിക മാറ്റങ്ങള്‍

തടി ഇതര വനോത്പന്നങ്ങളും പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളും പ്രതിസന്ധികളും സാധ്യകളും

നടന്നുകൊണ്ടിരിക്കുന്ന ഗവേഷണ പദ്ധതികള്‍

തടി ഇതര വനോത്പന്നങ്ങള്‍ , ജൈവ വൈവിധ്യസംരക്ഷണം, പങ്കാളിത്ത മാതൃക വികസനം, കാട്ടില്‍ വസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉപജീവന മാര്‍ഗ്ഗം

അട്ടപ്പാടിയിലെ കുറുമ്പ സമുദായത്തിന്റെ ഗോത്രവര്‍ഗ്ഗ ജീവശാസ്ത്രം

കേരളത്തിന്റെ സമൃദ്ധി, കേന്ദ്രങ്ങളുടെ മൂല്യനിര്‍ണ്ണയം

സഹായ വിഭാഗം

ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും ആദിവാസി വിഭാഗങ്ങളുടെ കലാരൂപങ്ങള്‍ അവഗണന നേരിട്ട് വരുന്നു. കേരളത്തിന്റെ മുഖ്യധാര സംസ്കാരത്തില്‍ ഈകലാരൂപങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ട്. ഇത് തിരിച്ചറിഞ്ഞ കിര്‍ടാഡ്സ് ഇവ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടത്തിവരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിച്ചുകൊണ്ട് കോഴിക്കോട് ആരംഭിച്ച ആദികലാ കേന്ദ്രം എന്ന ഗോത്രവര്‍ഗ്ഗ മ്യൂസിയം വിവിധ ഗോത്രകലകളുടെയും സംസ്കാരത്തെയും സംബന്ധിച്ച അറിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു/സംരക്ഷിക്കുന്നു.

ആദിവാസികള്‍ക്കിടയിലുള്ള സവിശേഷമായ കലാരൂപങ്ങളെ പരിപോഷിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം. ഈ ശ്രമത്തിന്റെ ഭാഗമായി, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുള്ള മുതിര്‍ന്ന കലാകാരന്മാരെ കണ്ടെത്തി അവരെ പുതിയ തലമുറയില്‍ താല്പര്യമുള്ള യുവജനങ്ങള്‍ക്ക് കലാപരിശീലനം നല്‍കുന്നതിന് ശ്രമിക്കുന്നു. ഒരു സമുദായത്തിന്റെ / വിഭാഗത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഭരണനിര്‍വഹണ വിഭാഗം


കേരളത്തിലെ ആദിവാസി വിഭാഗങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഗോത്രചരിത്ര മ്യൂസിയം വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നു. സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന കിര്‍ടാഡ്സ് എന്ന സ്ഥാപനത്തിനു കീഴില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഉപയോഗിച്ചുവരുന്ന ഉപകരണങ്ങള്‍ , ആഭരണങ്ങള്‍ , കെണിയുപകരണങ്ങള്‍ , കൊത്തുപണികള്‍ , കാര്‍ഷികോപകരണങ്ങള്‍ , സംഗീതോപകരണങ്ങള്‍ , ആചാരാനുഷ്ടാന സാമഗ്രികള്‍ എന്നിവയുടെ ശേഖരം സൂക്ഷിക്കുന്നു. കേരളത്തിലെ ഓരോ ആദിവാസി വിഭാഗങ്ങളുടെയും സാസ്കാരിക സവിശേഷതകളും പശ്ചാത്തലവും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വിവിധ കലാരൂപങ്ങളില്‍ ഉപയോഗിക്കുന്ന ചമയ വസ്തുക്കളും കരകൗശല വസ്തുക്കളും ഇവിടെകാണാവുന്നതാണ്. തദ്ദേശീയ ജനവിഭാഗങ്ങളെ സംബന്ധിച്ച് ഗവണ്‍മെന്റിന്റെ കീഴില്‍ നടത്തിയിട്ടുള്ള വിവിധ പഠനങ്ങളുടെ രേഖകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

 

 

Newsflash

The traditional anti-diabetic medicine used for generations by the Kaani Tribals in South Kerala is going to create history of sorts as the national patent office in New Delhi is going to formally grant it India's first patent for a tribal medicine.

Read more...