കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ, പരിശീലന, വികസന പഠന സ്ഥാപനം (കിർട്ടാഡ്സ്), കോഴിക്കോട്, തിരുവനന്തപുരം അന്താരാഷ്ട്ര ദ്രാവിഡ ഭാഷാശാസ്ത്ര പഠന കേന്ദ്രവുമായി (ISDL) സഹകരിച്ച് 2026 ജനുവരി 8-ന് “ഗോത്രഭാഷാ പ്രൈമറുകൾ: മാതൃകാ വികസനവും വിശകലനവും” എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരം മേനാംകുളം ഐ.എസ്.ഡി.എൽ സെമിനാർ ഹാളിലായിരുന്നു പരിപാടി.

കിർട്ടാഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എസ്. പ്രദീപ് കുമാർ സ്വാഗതപ്രസംഗം നടത്തി. കിർട്ടാഡ്സ് ഡയറക്ടർ ഡോ. എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ഐ.എസ്.ഡി.എൽ ഡയറക്ടർ പ്രൊഫ. ജി.കെ. പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. മാതൃഭാഷാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

പ്രൊഫ. (ഡോ.) എം. ശ്രീനാഥൻ, ഡോ. ശ്യാം എസ്.കെ., ഡോ. എൻ. മുരളീധരൻ നായർ, എഴുത്തുകാരൻ ശ്രീ വാസുദേവൻ ചീക്കല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. കിർട്ടാഡ്സ് റിസർച്ച് അസിസ്റ്റന്റ് ഡോ. ലിജിഷ എ.ടി. നന്ദി രേഖപ്പെടുത്തി.

തുടർന്ന് ഡോ. കെ.എസ്. പ്രദീപ് കുമാറും ഡോ. ലിജിഷ എ.ടി.യും ശില്പശാലയുടെ ആശയവും ലക്ഷ്യങ്ങളും അവതരിപ്പിക്കുകയും കേരളത്തിലെ ഗോത്രവിഭാഗങ്ങൾക്കായി മാതൃഭാഷാ അധിഷ്ഠിത പ്രൈമറുകളും പഠനസഹായ സാമഗ്രികളും തയ്യാറാക്കുന്ന പദ്ധതിയെ പരിചയപ്പെടുത്തുകയും ചെയ്തു.