സംസ്ഥാനതല ക്വിസ് മത്സരം

ഗോത്രജനതയുമായി ബന്ധപ്പെട്ട ഗവേഷണ, പരിശീലന, പഠന പ്രവർത്തനങ്ങൾ നടത്തുന്ന കിർടാഡ്സ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഗോത്രസമൂഹങ്ങളുടെയും അവരുടെ സാമൂഹിക-സാംസ്കാരിക സവിശേഷതകളുടെയും, വിശേഷിച്ചും കേരളത്തിലെ പട്ടികവർഗ്ഗ സമൂഹങ്ങളുടെ ചരിത്രം, പാരമ്പര്യ വിജ്ഞാന സംവിധാനങ്ങൾ, സാമൂഹിക ജീവിതം എന്നിവയെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

കിർടാഡ്‌സ് വകുപ്പ് , കേന്ദ്ര – സംസ്ഥാന സർക്കാറുകളുമായി സംയുക്തമായി സംഘടിപ്പിച്ച “ഇന്ത്യയിലെ ഗോത്രസമൂഹങ്ങളും സാമൂഹിക-സാംസ്കാരിക സവിശേഷതകളും – കേരളത്തെ അടിസ്ഥാനമാക്കി” എന്ന വിഷയത്തെ ആസ്പദമാക്കിയ ക്വിസ് പരിപാടിയുടെ ഭാഗമായാണ് സംസ്ഥാനതല മത്സരം നടന്നത്.

ജില്ലാതല മത്സരങ്ങൾ ഹയർ സെക്കൻഡറി (HSS), കോളേജ്, മോഡൽ റസിഡൻഷ്യൽ സ്കൂൾ (MRS) എന്നീ മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. കേരളത്തിലെ 14 ജില്ലകളിലായി നടന്ന മത്സരങ്ങളിൽ 1,200-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ സ്കൂളുകളുടെയും കോളേജുകളുടെയും സഹകരണത്തോടെ നടത്തിയ മത്സരങ്ങൾ വിദ്യാർത്ഥികളിൽ ഗോത്രസമൂഹങ്ങളെക്കുറിച്ചുള്ള അറിവും സാമൂഹിക അവബോധവും വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി.

സംസഥാന തല വിജയികൾ – ഹയർ സെക്കൻഡറി വിഭാഗം

ഒന്നാം സ്ഥാനം: ഫസീഹ മർയം വി.എ., ഫാത്തിമ നജ കെ. (ഐ.ഒ.എച്ച്.എസ്.എസ്. എടവണ്ണ)
രണ്ടാം സ്ഥാനം: പാർവണ പി.എസ്., ശരണ്യ എൻ. (ജി.എച്ച്.എസ്.എസ്. ഹോസ്‌ദുർഗ്)
മൂന്നാം സ്ഥാനം: വൈഷ്ണവ് ദേവ് എസ്., ഹരിനാരായണൻ എം.ആർ. (ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ)

സംസഥാന തല വിജയികൾ – മോഡൽ റസിഡൻഷ്യൽ സ്കൂൾ (MRS) വിഭാഗം

ഒന്നാം സ്ഥാനം: അഭിജിത്ത് വി. (ആശ്രമം എച്ച്.എസ്.എസ്., മലമ്പുഴ)
രണ്ടാം സ്ഥാനം: പവൻ കെ.ആർ. (ഇ.എം.ആർ.എസ്., പൂക്കോട്)
മൂന്നാം സ്ഥാനം: സൂരജ് എസ്.എം. (എം.ആർ.എസ്., കുളത്തൂപ്പുഴ)

സംസഥാന തല വിജയികൾ – കോളേജ് വിഭാഗം

ഒന്നാം സ്ഥാനം: അദ്വൈത് എം എസ് , നവനീത് സുരേഷ് ( ലോ കോളേജ്, കോഴിക്കോട് )
രണ്ടാം സ്ഥാനം: അനുഗ്രഹ് വി കെ , നിത്യ പൗലോസ് (യു സി കോളേജ് എറണാകുളം )
മൂന്നാം സ്ഥാനം: റെയ്ന ഷിറിൻ സി എ , ഹനുഷ വി (മേഴ്‌സി കോളേജ് പാലക്കാട്

ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ ടീമിന് ₹30,000 രൂപയും ഫലകവും, രണ്ടാം സ്ഥാനം നേടിയ ടീമിന് ₹10,000 രൂപയും ഫലകവും, മൂന്നാം സ്ഥാനം നേടിയ ടീമിന് ₹5,000 രൂപയും ഫലകവും സമ്മാനമായി നൽകി. വിജയികൾക്ക് സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.

ഗോത്രസമൂഹങ്ങളുടെ ചരിത്രം, സംസ്കാരം, പാരമ്പര്യ വിജ്ഞാനം, സാമൂഹിക സംഘടന, ജീവിതരീതികൾ എന്നിവയെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിൽ പരിപാടി ശ്രദ്ധേയമായ വിജയമാണ് കൈവരിച്ചത്. ക്വിസിംഗ് എന്ന വിജ്ഞാനാധിഷ്ഠിത പഠനരീതിയിലൂടെ വിദ്യാർത്ഥികളിൽ ഗോത്രസമൂഹങ്ങളോടുള്ള ബഹുമാനവും സാമൂഹിക ഉത്തരവാദിത്തബോധവും വിദ്യാർത്ഥികളിൽ വളർത്താൻ ഈ പരിപാടിക്ക് സാധിച്ചു.

പരിപാടിയുടെ ഭാഗമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ ക്വിസ് ക്ലബ്ബുകൾ ആരംഭിക്കുകയും നിലവിലുള്ള ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. അധ്യാപകരും സ്ഥാപന മേധാവികളും പരിപാടി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവുകൾ നേടാൻ സഹായകമായതായി അഭിപ്രായപ്പെട്ടു.