നരവംശശാസ്ത്രത്തിൽ അധിഷ്ഠിതമായ ഗവേഷണങ്ങളാണ് നരവംശശാസ്ത്രവിഭാഗത്തിൽ നടക്കുന്നത്. വ്യാജജാതിസർട്ടിഫിക്കറ്റുകളിലൂടെ പട്ടികജാതി / പട്ടികവർഗ്ഗവിഭാഗക്കാരുടെ ആനുകൂല്യങ്ങൾ മറ്റ്സമുദായങ്ങൾ തട്ടിയെടുക്കുക എന്നപ്രവണതതടയുന്നതിന്വേണ്ടി നരവംശശാസ്ത്രവിഭാഗം സമുദായനിർണയ പഠനങ്ങളിൽ ശ്രദ്ധചെലുത്തുന്നു. സമുദായനിർണയപഠനത്തിനായിഎത്നോഗ്രഫി, ജീനിയോളജി(വംശാവലി) എന്നീരീതിശാസ്ത്രമാണ് പ്രധാനമായും ഉപയോഗിച്ച്വരുന്നത്. 1996 ലെആക്ട് 11 അനുസരിച്ച്കിർടാഡ്സ്വകുപ്പിലെ നരവംശശാസ്ത്രവിഭാഗം ജാതിനിർണയിക്കുന്നതിനുള്ള വിദഗ്ധഏജൻസി ആയി പ്രവർത്തിക്കുന്നു. ഈ ആക്ട്പ്രകാരംപ്രഫഷണൽ കോഴ്സുകൾക്ക് പ്രവേശനം അനുവദിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച അനർഹരെ കണ്ടെത്തി പുറത്താക്കുന്നതിനായി സ്ക്രീനിംഗ്കമ്മിറ്റിയും വ്യാജജാതിസർട്ടിഫിക്കറ്റ്സമ്പാദിച് ച്ജോലിനേടിയവരെ കണ്ടെത്തി പുറത്താക്കുന്നതിനായി സ്ക്രൂട്ടിനികമ്മിറ്റിയും പ്രവർത്തിക്കുന്നു.

 

 

ഈ കമ്മിറ്റികൾക്ക്വേണ്ടിയുള്ള ജാതിനിർണയകേസുകളുടെ നരവംശശാസ്ത്രപരമായ അന്വേഷണംനരവംശശാസ്ത്ര വിഭാഗത്തിലെ വിജിലൻസ്സെൽ നടത്തുന്നു. കൂടാതെ റവന്യുവകുപ്പിലെ ഉദ്യോഗസ്ഥർക്ക്കേരളത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ സമുദായങ്ങളെക്കുറിച്ചും സമുദായസർട്ടിഫിക്കറ്റ് നൽകുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും പരിശീലന പരിപാടികൾ, കേരളംസംസ്ഥാന പട്ടികജാതിപട്ടികവർഗ്ഗ ഗോത്രവർഗ്ഗ കമ്മീഷൻ ആവശ്യപ്പെടുന്ന നരവംശശാസ്ത്രപഠനങ്ങൾ, സർക്കാരിന്റെ മറ്റുവകുപ്പുകൾ ആവശ്യപ്പെടുന്നജാതി നിർണ്ണയവുമായി ബന്ധപ്പെട്ട നരവംശശാസ്ത്രപഠനങ്ങൾ എന്നിവ നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നു.