KIRTADS – ST Literature Camp

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പായ കിർത്താഡ്സിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിലെ നവ സാഹിത്യകാർക്കായി ഏഴ് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. എഴുത്തുകാർക്കും സാഹിത്യ തല്പരർക്കും പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ കൃതികൾ പ്രസിദ്ധീകരിച്ചവ ആണെങ്കിലും ഇല്ലെങ്കിലും എഴുതുവാനുള്ള കഴിവുണ്ട് എന്ന് വിശ്വസിക്കുന്നു എങ്കിൽ ഈ ക്യാമ്പിലേക്കുള്ള അപേക്ഷാഫോറം സമർപ്പിക്കാവുന്നതാണ്.

18നും 50നും ഇടയിൽ പ്രായമുള്ളവരാകണം അപേക്ഷകർ. 23.01.2025 തീയതിക്കുള്ളിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി അപേക്ഷാഫോറം സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന മുറയ്ക്ക് താങ്കളെ വിവരം അറിയിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

No Comments

Sorry, the comment form is closed at this time.

Skip to content