നരവംശ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, മന:ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, സ്ത്രീ പഠനം, ഫോക്‌ലോർ തുടങ്ങിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് പന്ത്രണ്ടായിരത്തിലധികം  പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഈ വകുപ്പിനുണ്ട്. ഇരുപത്തിയഞ്ചോളം ജേർണലുകൾ ലൈബ്രറിയിൽ വരുത്തുന്നുണ്ട്.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരും മറ്റുള്ളവരും പഠനങ്ങൾക്കും മറ്റുമായി ലൈബ്രറി പ്രയോജനപ്പെടുത്താറുണ്ട്. 1970ൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ സംസ്ഥാനത്തിലെ ഗോത്ര ഗവേഷണ സ്ഥാപനം (Tribal Research Institute) എന്ന നിലയിൽ ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടപ്പിലാക്കുവാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

 

 

വകുപ്പിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഭിന്നതലങ്ങളിൽ സംസ്ഥാനത്തിലെ ഗോത്രജന സമൂഹങ്ങളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും സഹായകമായിട്ടുണ്ട്.