പട്ടികജാതി-പട്ടികവർഗ വികസന മന്ത്രാലയത്തിന് കീഴിലുള്ള ഒരു സർക്കാർ വകുപ്പാണ് കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ട്രൈബ്സ് (കിർടാഡ്‌സ് ). ഇത് ഒരു പ്രത്യേക ഡയറക്ടറേറ്റായി പ്രവർത്തിക്കുന്നു. കേരളത്തിലെ പട്ടിക വിഭാഗങ്ങൾക്കിടയിൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ഗവേഷണം നടത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗം അഭിമുഖീകരിക്കുന്ന ആവശ്യങ്ങളും പ്രശ്നങ്ങളും തിരിച്ചറിയാനും അവരുടെ മൊത്തത്തിലുള്ള വികസനത്തിന് ഒരു പ്രതിവിധി കണ്ടെത്തുന്നതിന് സർക്കാരിന് ശുപാർശകൾ നിർദ്ദേശിക്കാനും കിർടാഡ്‌സ് ശ്രമിക്കുന്നു. ദേശീയ മാതൃകയിൽ 1970-ൽ ട്രൈബൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററായി (TR & TC) സ്ഥാപിതമായ ഈ വകുപ്പ് പിന്നീട് 1979-ൽ കിർടാഡ്‌സ് ആയി പുനഃസംഘടിപ്പിക്കപ്പെട്ടു