കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നയപരമായ തീരുമാനങ്ങളെടുക്കുന്നതിനാവശ്യമായ ഗവേഷണ വികസന പഠനങ്ങള്‍ നടത്തുക, അതായത് വികസന പദ്ധതികള്‍ എത്ര കണ്ട് ഫലപ്രദമാണെന്നും കണ്ടെണ്ടത്തുക, പദ്ധതികളുടെ നടത്തിപ്പില്‍ അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെണ്ടങ്കില്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിലയിരുത്തല്‍ പഠനങ്ങള്‍ നടത്തുക, ഇതിലേക്കാവശ്യമായ സെമിനാറുകള്‍, ശില്പശാലകള്‍, സ്ഥിതി വിവരക്കണക്കുകള്‍ തയ്യാറാക്കല്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭൂപട രേഖാചിത്രങ്ങള്‍ തയ്യാറാക്കുക തുടങ്ങിയ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനാവശ്യമായ പഠനങ്ങള്‍ നടത്തുക എന്നതാണ് പ്രധാനമായും വികസനപഠന വിഭാഗത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍.
വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങള്‍ക്കിടയില്‍ കോവിഡ്-19 വരുത്തിയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനം.
കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കോവിഡ്-19 മൂലം മരണപ്പെട്ടത് വയനാട് ജില്ലയിലാണ്. കോവിഡ്-19 കാരണം വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ സംഭവിച്ച സാമൂഹിക സാമ്പത്തിക മാറ്റങ്ങളെക്കുറിച്ചുള്ള അവസ്ഥാപഠനമാണ് പ്രസ്തുത പഠനത്തില്‍ നടത്തിയിരിക്കുന്നത്.
കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിശ്വാൽ എത്‌നോഗ്രഫി നിർമ്മാണം.
2019-20 ഇൽ തുടങ്ങിയ പഠനം 2020-21 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കുകയും പ്രസ്തുത ഡോക്യുമെന്ററികൾ വകുപ്പിന്റെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ ശില്‍പ്പശാല
ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി څമലപ്പുറം ജില്ലയിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങള്‍ക്കിടിയില്‍ നടപ്പിലാക്കിയിട്ടുള്ള വനാവകാശ നിയമം 2006چ എന്ന വിഷയത്തെ അധികരിച്ച് ഓണ്‍ലൈന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു.
1. ഗോത്ര സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായുളള മ്യൂസിയം നിര്‍മ്മാണവും നിലവിലെ മ്യൂസിയം, ആദികലാകേന്ദ്രം എന്നിവ ഉള്‍പ്പെട്ട മ്യൂസിയം സമുച്ചയ നിര്‍മ്മാണവും.
90% കേന്ദ്ര വിഹിതവും 10% സംസ്ഥാന വിഹിതവുമായി മൊത്തം 16.66 കോടി രൂപയുടെ പദ്ധതിയാണ് ഗോത്ര സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം സമുച്ചയം. നിലവില്‍ കോഴിക്കോട് ജില്ലയിലെ കിര്‍ടാഡ്സ് ആസ്ഥാനത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന പ്രസ്തുത പദ്ധതി വയനാട് ജില്ലയിലെ സുഗന്ധഗിരിയിലെ 20 ഏക്കര്‍ ഭൂമിയിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായി. പ്രസ്തുത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ടി പദ്ധതിക്കുള്ള പുതുക്കിയ ഭരണാനുമതി സര്‍ക്കാരില്‍ നിന്നും ലഭിക്കുകയുണ്ടായി. പ്രസ്തുത ഭരണാനുമതിയുടെ അടിസ്ഥനത്തില്‍ ചീി ജങഇ കളില്‍ നിന്നുള്ള ടെന്‍ഡറനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
2. കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിഷ്വല്‍ എത്നോഗ്രാഫി നിര്‍മ്മാണം. (Making Visual Ethnography of Scheduled Tribe Communities of Kerala)
പ്രസ്തുത പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ അഞ്ച് (അടിയ, പണിയ, മുളളുകുറുമ, തച്ചനാടന്‍ മൂപ്പന്‍, കാട്ടുനായ്ക്കന്‍) ഗോത്ര വിഭാഗങ്ങളുടെ വിഷ്വല്‍ എത്നോഗ്രാഫി ഡോക്യുമെന്‍ററി പദ്ധതി പൂര്‍ത്തിയാക്കി. ടെക്നിക്കല്‍ കമ്മിറ്റി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അന്തിമഘട്ട എഡിറ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രസ്തുത ഡോക്യുമെന്‍ററികള്‍ കിര്‍ടാഡ്സ് വെബ് സൈറ്റിലും ഔദ്യോഗിക യൂടൂബ് ചാനലിലും റിലീസ് ചെയ്തിട്ടുണ്ട്.
3. ഡിജിറ്റലൈസേഷന്‍ ഓഫ് കിര്‍ടാഡ്സ് എത്നോളജിക്കല്‍ മ്യൂസിയം
C-DAC മായി ബന്ധപ്പെട്ട് ജതന്‍ സോഫ്റ്റ്വെയര്‍ വഴി മ്യൂസിയങ്ങള്‍ ഓണ്‍ലൈന്‍ ആയി സന്ദര്‍ശിക്കാനും മനസിലാക്കാനുമുളള പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി സോഫ്റ്റ്വെയര്‍ മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവ വാങ്ങുകയും സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓണ്‍ലൈന്‍ വഴി പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു.
4.പരമ്പരാഗത കൃഷിയും സാമൂഹിക ജീവിതവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും :അട്ടപ്പാടിയിലെ ഗോത്രവര്‍ഗ്ഗ സമുദായങ്ങളെക്കുറിച്ചുള്ള പഠനം
അട്ടപ്പാടി ജില്ലയിലെ പട്ടികഗോത്രവിഭാഗങ്ങളായ കുറുമ്പർ, ഇരുളർ, മുഡുഗർ എന്നീ സമുദായങ്ങളുടെ പരമ്പരാഗത കാർഷിക രീതിയെക്കുറിച്ചും സാമൂഹിക സാംസ്കാരിക അവസ്ഥയെക്കുറിച്ചും പഠിക്കുക, അട്ടപ്പാടിയിലെ പരമ്പരാഗത കർഷകർ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പഠനവിധേയമാക്കുക എന്നിവയായിരുന്നു ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗോത്രവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുവാനും പരമ്പരാഗത കൃഷി സംരക്ഷിക്കുന്നതിനുമുള്ള ചില നിർദേശങ്ങൾ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
5. 2015-16 മുതല്‍ 2017-18 വരെയുള്ള വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ്ഗ അധിവാസ പഞ്ചായത്തുകളിലെ കേന്ദ്ര-സംസഥാന പട്ടികവര്‍ഗ്ഗ ഉപപദ്ധതികളുടെ വിലയിരുത്തല്‍പഠനം.
വയനാട്, പാലക്കാട്, ഇടുക്കി, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ 12 പഞ്ചായത്തുകളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഴി നടപ്പിലാക്കിയ പട്ടിവര്‍ഗ്ഗ ഉപപദ്ധതി പ്രകാരമുള്ള പദ്ധതികളുടെ വിലയിരുത്തല്‍ പഠനമാണ് നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ പദ്ധതികള്‍ എത്രത്തോളം ഫലപ്രദമായിരുന്നു എന്നുള്ളത് ഈ പഠനത്തില്‍ വിശദീകരിക്കുന്നു.
6.കേരളത്തിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങള്‍ക്കിടയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ സ്വാധീനത്തെക്കുറിച്ചുളള പഠനം.
പട്ടികവര്‍ഗ്ഗ സമുദായങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ കുടുംബശ്രീ വഴിയുണ്ടായ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതുവഴി അവരിലുണ്ടണ്ടായ മനോഭാവത്തെക്കുറിച്ചുമുളള പഠനമാണ് നടത്തിയത്.
7.വയനാട് ജില്ലയിലെ പണിയന്‍ സമുദായങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ചുളള പഠനം
പണിയ സമുദായത്തിലെ പ്രൈമറി, ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടണ്ടറി തലങ്ങളിലുളള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന്‍റെ കാരണങ്ങളെക്കുറിച്ചുളള പഠനം നടത്തി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
8.ജനസംഖ്യയില്‍ പിന്നോക്കം നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പഠനം
വയനാട് കാടര്‍, മലപ്പണിക്കര്‍, തച്ചനാടന്‍ മൂപ്പന്‍, കുടിയ/മേലെക്കുടി എന്നീ പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ സാമൂഹിക സാംസ്ക്കാരിക, സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പഠനമാണ് നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
9.കേരളത്തിലെ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങളെക്കുറിച്ചുള്ള മോണോഗ്രാഫ്
പ്രത്യേകദുര്‍ബല ഗോത്രവിഭാഗങ്ങളായ കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍, കാടര്‍, കുറുമ്പര്‍ എന്നീ സമുദായങ്ങളുടെ ജീവിതരീതി, സംസ്ക്കാരം, ഉപജീവനമാര്‍ഗ്ഗം, ജനന മരണ ആചാരങ്ങള്‍ എന്നിവയെക്കുറിച്ച് ഈ പഠനത്തില്‍ പ്രതിപാദിക്കുന്നു.
10.ഇടുക്കി ജില്ലയിലെ പട്ടികഗോത്ര വിഭാഗമായ മുതുവാന്‍ സമുദായത്തിന്‍റെ ജനജീവിത പഠനവും പാര്‍പ്പിട സംസ്കാരവും : സാഹചര്യ അവലോകനവും പദ്ധതി നിര്‍ദ്ദേശങ്ങളും.
ഈ പഠനത്തിൽ നിലവിലുള്ള ഭവന നിർമാണ പദ്ധതികളെക്കുറിച്ച് വിലയിരുത്തുകയും മുതുവാൻ സമുദായങ്ങൾക്കിടയിൽ ഭവന നിർമാണത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
11.ചെത്തം(ശബ്ദം) കാണി ഭാഷാ സഹായി
നാശോന്മുഘമായിക്കൊണ്ടിരിക്കുന്ന കാണിഭാഷയെ സംരക്ഷിക്കുന്നതിനും കാണി ഭാഷ ഏവര്‍ക്കും മനസ്സിലാക്കുന്നതിനും വേണ്ടി ഒരു ഗോത്രഭാഷാ പഠന സഹായി രൂപീകരിക്കുക എന്നതാണ് പ്രസ്തുത ഗവേഷണപഠനത്തിന്‍റെ ലക്ഷ്യം. കാണിഭാഷയെ മനസ്സിലാക്കുകയും അത് അനായാസേന കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലുമാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
12.പസറു (ചിത്രശലഭം) കൊറഗ ഭാഷാ സഹായി
കൊറഗ ഭാഷക്കായി ഒരു ഹാൻഡ്‌ബുക് തയ്യാറാക്കുക എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്‌ഷ്യം. കൊറഗ സമുദായത്തിന്റെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുവാൻ ഈ പുസ്തകം സഹായിക്കുന്നു.
1.പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തന മാന്വല്‍ തയ്യാറാക്കല്‍
സംസ്ഥാനത്തെ പട്ടിക ജാതി ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കു വേണ്ട ഭരണ സംവിധാനങ്ങള്‍ക്കും, പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് എസ് .സി .എസ്.ടി. പ്രൊമോട്ടര്‍മാര്‍.പട്ടിക ജാതി , പട്ടികവര്‍ഗ്ഗ സമൂഹങ്ങള്‍ക്കിടയിലെ തന്നെ അഭ്യസ്ത വിദ്യരും, സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ യുവതീ-യുവാക്കളെ കണ്ടെത്തി സംസ്ഥാനത്തെ വിവിധ പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ വിന്യസിച്ചിരിക്കുകയാണ്. പട്ടികജാതി ,പട്ടികവര്‍ഗ്ഗ വികസനത്തിനുള്ള സൂക്ഷ്മതല ആസൂത്രണത്തിന്‍റെയും, നിര്‍വ്വഹണത്തിന്‍റെയും ചാലകശക്തിയായി പ്രവര്‍ത്തിക്കേ പ്രമോട്ടര്‍ക്ക് ഈ ദൗത്യം ഏറ്റെടുക്കാനുള്ള മനോഭാവവും, കാഴ്ചപ്പാടും, പരിജ്ഞാനവും ഉണ്ടായിരിക്കേണ്ടതാണ്. അതോടൊപ്പം ഈ മേഖലയുടെ സങ്കീര്‍ണ്ണതകളും, പ്രത്യേകതകളും, സവിശേഷ സാഹചര്യങ്ങളും തിരിച്ചറിയുന്നതിനും, നേരിടുന്നതിനുമുള്ള കഴിവും, പ്രാപ്തിയും അവരില്‍ വളര്‍ത്തിയെടുക്കേണ്ടതുമുണ്ട്. തങ്ങളുടെ പ്രവര്‍ത്തന തലങ്ങളെപ്പറ്റിയും, ചുമതലകളും, ഉത്തരവാദിത്ത്വങ്ങളും സംബന്ധിച്ചും വ്യക്തമായ അറിവും, ഉള്‍ക്കാഴ്ചയും അവര്‍ക്ക് നല്‍കേണ്ടതാണ്. കൂടാതെ, ഈ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, നിയമനരീതി, സേവനവ്യവസ്ഥകള്‍, പാലിക്കേണ്ടണ്ട പെരുമാറ്റ,ചട്ടങ്ങള്‍ അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തനശൈലി എന്നിവ സംബന്ധിച്ചും വ്യക്തത ഉണ്ടാകേണ്ടതുണ്ട്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എസ്. സി, എസ്. ടി. പ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തന മാന്വൽ തയ്യാറാക്കാന്‍ തീരുമാനിക്കുകയും, കിര്‍ടാഡ്സിനെ ഈ ചുമതല ഏല്‍പ്പിക്കുകയും ചെയ്യുകയുമുണ്ടായി. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളില്‍ നിന്നെത്തിയ പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാരെ ഉള്‍പ്പെടുത്തി ശില്പശാലകള്‍ സംഘടിപ്പിച്ചും, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും, വിദഗ്ദ്ധരും അനുഭവസമ്പന്നരുമായി കൂടിയാലോചനകള്‍ നടത്തിയും ഒരു പ്രവര്‍ത്തന മാനുവല്‍ തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിക്കുകയുണ്ടായി. എസ്. ടി. പ്രമോട്ടര്‍മാര്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, വികസന ഏജന്‍സികള്‍ക്കും റഫറന്‍സ് ബുക്കായി പ്രയോജനപ്പെടുന്ന വിധത്തിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്.
2.കേരളത്തിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുടെ ഡോക്യുമെന്‍റേഷന്‍
നരവംശ ശാസ്ത്രത്തിന്‍റെ രീതിശാസ്ത്രമായ എത്നോഗ്രാഫിക് രീതി ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഇതില്‍ പ്രധാനമായും അഭിമുഖം, സഹ നീരീക്ഷണം, ഫോട്ടോഗ്രാഫിക്ക് രീതി എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ മുന്‍കാല സാമൂഹ്യ വ്യവസ്ഥയുമായും സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടാണ് ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നത്. ജനനം, വിവാഹം, മരണം തുടങ്ങിയവ ചടങ്ങുകള്‍ക്കു പുറമെ പുത്തരി, ഉച്ചാര്‍ പുത്തരി, തുലാം പത്ത്, വട്ടക്കളി, തിറ തുടങ്ങിയ ആചാരനുഷ്ഠാനങ്ങളും ഗോത്രവിഭാഗങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു.
വയനാട് ജില്ലയിലെ 5 പട്ടികവര്‍ഗ്ഗ സമുദായങ്ങളായ തച്ചനാടന്‍ മൂപ്പന്‍, മുള്ളുക്കുറുമന്‍, വെട്ടക്കുറുമന്‍, പണിയന്‍, അടിയന്‍ എന്നിവരുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ് ഈ പഠനത്തിലുടെ നടത്തിയത്. കുറിച്യര്‍, പണിയര്‍, അടിയര്‍, തച്ചനാടന്‍ മൂപ്പന്‍, വെട്ടക്കുറുമന്‍ എന്നീ സമുദായങ്ങളെക്കുറിച്ചുള്ള പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിക്കുകയുണ്ടായി.
3. ടി.ആര്‍.ഡി.എം പുനരധിവാസ മേഖലകളിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ പഠനം
തിരുവനന്തപുരത്ത് പട്ടികവര്‍ഗ്ഗ വകുപ്പിന്‍ കീഴില്‍ സ്ഥിതി ചെയ്യുന്ന ആദിവാസി പുനരധിവാസ വികസന മിഷന്‍െറ (ടി.ആര്‍.ഡി.എം) കണക്കുകള്‍ പ്രകാരം കേരളത്തില്‍ വിവിധ ജില്ലകളിലായി 39 സ്ഥലങ്ങളിലാണ് മിഷന്‍ മുഖാന്തിരം ഭൂമി കൈമാററം ചെയ്തിട്ടുളളത്. ഇങ്ങനെയുളള ടി.ആര്‍.ഡി.എം പുനരധിവാസ മേഖലകളിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് കിര്‍ടാഡ്സ് മുഖാന്തരം ഒരു പഠനം നടത്തുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. കേരളത്തിലെ എല്ലാ ടി ആര്‍ ഡി എം സങ്കേതങ്ങളിലും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിഷ്കര്‍ഷിച്ചതിന്‍ പ്രകാരം മേല്‍ വിവരിച്ച ടി ആര്‍ ഡി എം സങ്കേതങ്ങള്‍ ഉള്‍പ്പെടുന്ന കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
4. വയനാട് ജില്ലയിലെ കുറിച്യന്‍, പണിയന്‍ സമുദായങ്ങള്‍ക്കിടയില്‍ നടപ്പിലാക്കിയിട്ടുള്ള വികസനപദ്ധതികളുടെ സ്വാധീനത്തെക്കുറിച്ചുള്ള താരതമ്യ പഠനം
കേരളത്തിലെ ഗോത്ര വിഭാഗങ്ങളില്‍ ജനസംഖ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന പണിയരും വയനാട് ജില്ലയില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ രണ്ടാമതായി വരുന്ന കുറിച്യരും പരമ്പരാഗതമായി പ്രത്യേകം സങ്കേതങ്ങളിലാണ് വസിച്ചിരുന്നത്. ഗോത്രവിഭാഗത്തിലെ ഉയര്‍ന്ന സാമൂഹിക പദവി ഉള്ളവര്‍ എന്ന് അവകാശപ്പെടുന്ന കുറിച്ച്യരും, അടിമവ്യവസ്ഥിതിക്ക് വിധേയരായ പണിയരും വ്യത്യസ്ത ധ്രുവങ്ങളിലാണ് ഉള്ളത്. പല കാലഘട്ടങ്ങളായി സാമൂഹ്യ ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ ആദിവാസികളുടെ തനത് സംസ്ക്കാരവും ജീവിതരീതിയും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. കുറിച്ച്യര്‍ക്കും പണിയര്‍ക്കും ഒരേ രീതിയിലുള്ള വികസന പദ്ധതികളും സാമ്പത്തിക സഹായവുമാണ് സര്‍ക്കാര്‍ കാലാകാലങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂരിഭാഗം പണിയരും ഇന്നും സാമ്പത്തികമായും, സാമൂഹ്യപരമായും വളരെ പിന്നോക്ക നിലയിലും കുറിച്ച്യന്‍ താരതമ്യേന ഉയര്‍ന്ന നിലവാരമുള്ള ജീവിതരീതി നയിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിലെ അപാകതകളോ അല്ലെങ്കില്‍ പദ്ധതികളിലെ പോരായ്മകളോ ആണ് കുറിച്ച്യരുടെയും പണിയരുടെയും ഇടയില്‍ ദൃശ്യമായിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണമെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിച്ച് പരിഹാരമാര്‍ഗ്ഗം കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. അതിനുള്ള ഒരു ശ്രമമാണ് വയനാട് ജില്ലയിലെ തവിഞ്ഞാല്‍, വെള്ളമുണ്ട, എടവക എന്നീ ഗ്രാമ പഞ്ചായത്തുകളിലെ കുറിച്ച്യന്‍ പണിയന്‍ വിഭാഗങ്ങള്‍ക്ക് നല്‍കിയ വികസന പദ്ധതികളുടെ ഒരു താരതമ്യപഠനം.
5.കേരളത്തിലെ പട്ടികവര്‍ഗ്ഗ സമുദായങ്ങളില്‍ വനാവകാശത്തിന്‍റെ സ്വാധീനം വയനാട് ജില്ല അടിസ്ഥാനമാക്കി ഒരു പഠനം
വനാവകാശ നിയമത്തിന്‍റെ ആമുഖത്തില്‍ വ്യക്തമാക്കുന്നതു പോലെ, വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ ഗോത്രവിഭാഗക്കാരോടുള്ള ചരിത്രപരമായ അനീതിഇല്ലാതാക്കാന്‍ ഈ നിയമം വഴി സാധിച്ചിട്ടുണ്ടോ എന്നതാണ് പഠനത്തിന്‍റെ പ്രധാന ഊന്നല്‍. കൈവശാവകാശം ലഭിച്ച ഭൂമി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നുണ്ടോയെന്നതും, പ്രസ്തുത ഭൂമിയിലെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താനാവുന്നുണ്ടോയെന്നതും നിയമത്തിന്‍റെ കാതലായ ഈ ഭാഗത്തെ സാധൂകരിക്കേണ്ടതാണ്. നിയമം പാസാക്കി പത്തു വര്‍ഷത്തിനിടയില്‍ നിയമത്തിന്‍റെ സ്വാധീനത്തെ കുറിച്ച് വിശദമായ ഒരു പഠനം സംസ്ഥാനതലത്തില്‍ സമഗ്രമായി നടന്നിട്ടില്ല എന്നതും ഈ വിലയിരുത്തല്‍ പഠനത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ അടിസ്ഥാന പ്രശ്നമായ ഭൂമി, കൈവശാവകാശം ലഭിച്ചതിലൂടെ ഗുണപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടോഎന്നതും പഠനവിധേയമാക്കി. കൂടാതെ, നിയമത്തിലും ചട്ടത്തിലും പരാമര്‍ശിച്ചിരിക്കുന്ന വ്യവസ്ഥകളും, നിബന്ധനകളും പാലിച്ചിട്ടുണ്ടോ എന്നതും, ഏത് രീതിയിലാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും നിയമലംഘനം നടന്നിട്ടുണ്ടോ എന്നും തുല്യപ്രാധാന്യമര്‍ഹിക്കുന്ന പഠനവിഷയങ്ങളാണ്.
6.പട്ടികവര്‍ഗ്ഗ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ക്കുള്ള വികസന പദ്ധതികളെ കുറിച്ചുള്ള വിലയിരുത്തല്‍ പഠനം
പി.വി.ടി.ജി പദ്ധതിയുടെ ശ്രദ്ധേയമായതും അല്ലാത്തതുമായ ഗുണ ദോഷങ്ങള്‍ വിലയിരുത്തുക എന്നതാണ് പഠനത്തിന്‍റെ പ്രധാന ലക്ഷ്യം. അതോടൊപ്പം പ്രൊജക്ടിന്‍റെ ശ്രദ്ധേയമായ ഫലങ്ങളും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
7.കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത പന്ത്രണ്ട് പട്ടികവര്‍ഗ്ഗ സങ്കേതങ്ങളുടെ സമഗ്ര വികസന കാഴ്ചപ്പാട്
കോഴിക്കോട് ജില്ലയിലെ പന്ത്രണ്ട് പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കികൊണ്ട് ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമായി കിര്‍ടാഡ്സ് വകുപ്പിലെ ഗവേഷകര്‍ നേരിട്ട് മേല്‍ പ്രസ്താവിച്ച സങ്കേതങ്ങള്‍ സന്ദര്‍ശിച്ച് സങ്കേത നിവാസികളുമായി നേരിട്ട് വിവര ശേഖരണം നടത്തിയതിന്റെയും ഇതിനകം വകുപ്പ് നടത്തിയിട്ടുള്ള ഗവേഷണ പഠനങ്ങളുടെ പശ്ചാത്തലത്തിലും ഗോത്ര വികസനവുമായി ബന്ധപ്പെട്ട മറ്റ് പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് മുകളില്‍ പറഞ്ഞ സങ്കേതങ്ങളുടെ സമഗ്ര വികസന കാഴ്ച്പ്പാട് തയ്യാറാക്കിയിരിക്കുന്നത്.
8. കേരള സംസ്ഥാനത്തെ എസ് .ടി പണിയൻ , കാട്ടുനായ്ക്കൻ സമുദായങ്ങളുടെ ഭാഷയിൽ പ്രൈമർ തയ്യാറാക്കൽ
ഈ പഠനത്തിന്റെ പ്രധാന ലക്‌ഷ്യം അനുയോജ്യമായ ഒരു പ്രൈമർ തയ്യാറാക്കി പണിയൻ , കാട്ടുനായ്ക്ക ഭാഷകൾ ഉപയോഗിചു വ്യത്യസ്ത തീമാറ്റിക് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഭൗതികവും സംഖ്യാശാസ്ത്രപരവുമായ കഴിവുകൾ വർധിപ്പിക്കുക എന്നതാണ് .ഈ പഠനം പ്രധാനമായും അംഗനവാടി , ഒന്നും രണ്ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു . പ്രൈമർ 2018 വർഷത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
9. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ മുഡുഗ, കുറുമ്പ സമുദായങ്ങളുടെ ഭാഷയിലെ വിവരണാത്മക വ്യാകരണത്തിന്‍റെ രൂപീകരണം
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ മുഡുഗ, കുറുമ്പ ഗോത്ര വിഭാഗങ്ങൾ സംസാരിക്കുന്ന ഭാഷകളുടെ വ്യാകരണത്തെക്കുറിച്ചുള്ള പഠനം. പഠനത്തിന്റെ ഡാറ്റ പ്രധാനമായും വീട്ടിയൂർ, മേലെ അബന്നൂർ, താഴെ അബന്നൂർ, ഗോട്ടിയാർകണ്ടി, ആനവായ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ചു. വ്യാകരണം ഭാഷയുടെ ഒരു പ്രധാന ഭാഗമായതിനാൽ , ഈ പഠനം തീർച്ചയായും അട്ടപ്പാടിയിലെ ആദിവാസി സമൂഹങ്ങളിലെ കുട്ടികളെയും അവരുടെ അദ്ധ്യാപകരെയും ഭാഷാ വൈദഗ്ധ്യം നേടാൻ സഹായിക്കുന്നതാണ്. പ്രസ്തുത പഠനം പൂർത്തിയാക്കി പുസ്തകം പബ്ലിഷ് ചെയ്തിട്ടുണ്ട്.
10. ഗോത്ര ഭാഷകളുടെ നിഘണ്ടു തയ്യാറാക്കൽ വാല്യം II
ഈ പഠനത്തിൽ വയനാട്, പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പണിയൻ, കുറുമ്പർ, മലൈപണ്ടാരം എന്നീ സമുദായങ്ങളുടെ ഭാഷകളുടെ നിഘണ്ടുക്കൾ തയ്യാറാക്കിയിരിക്കുന്നു. വിവരശേഖരണത്തിനായി വിവരണാത്മക വിശകലന രീതിശാസ്ത്രം അതിൽ ഉപയോഗിച്ചു. ഈ പഠനം ആ പ്രത്യേക ഭാഷയുടെ പദങ്ങളെക്കുറിച്ച് സമഗ്രമായ ധാരണ നൽകുന്നതാണ്.
11. റിസർച്ച് പബ്ലിക്കേഷൻ സീരീസ് വോളിയം VII ഭാഗം 1, ഭാഗം II എന്നിവ തയ്യാറാക്കൽ (ആദ്യ പുസ്തകത്തിൽ ഊരാളി ഭാഷയുടെ വ്യാകരണം, കാണിക്കാർ, അടിയൻ കോമ്മ്യൂണിറ്റികളുടെ നിഘണ്ടു എന്നിവ അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ പുസ്തകത്തിൽ കാട്ടുനായകൻ , പണിയൻ , കൊറഗ സമുദായങ്ങളുടെ ഭാഷകളുടെ പദാവലികൾ ഉൾപ്പെടുന്നു)
രണ്ടു പുസ്തകങ്ങളിലായി ഈ പഠനം പൂർത്തീകരിച്ചിരിക്കുന്നു. ഈ പഠനങ്ങൾ ഇടുക്കി ജില്ലയിലെ ഊരാളി സമുദായത്തിന്റെ ഭാഷയുടെ വ്യാകരണവും തിരുവനന്തപുരം ജില്ലയിലെ കാണിക്കാർ സമുദായത്തിന്റെ കാണി ഭാഷയും വയനാട് ജില്ലയിലെ അടിയൻ സമുദായത്തിന്റെ ഭാഷയുടെ നിഘണ്ടുവും വയനാട്ടിലെ കാട്ടുനായകൻ, പണിയൻ സമുദായങ്ങൾ, കാസറഗോഡ് ജില്ലയിലെ കൊറഗ സമുദായം എന്നിവ ഉൾപ്പെടുന്ന , പദാവലികളും ഉൾക്കൊള്ളുന്നു. വിവിധ ഗോത്ര സമുദായങ്ങളുടെ വ്യാകരണം, നിഘണ്ടു, പദാവലി എന്നിവയെക്കുറിച്ച് ഈ പഠനങ്ങൾ വിലപ്പെട്ട ഉൾക്കാഴ്ച നൽകുന്നതാണ്.
12.ദേശീയ സെമിനാര്‍ പട്ടികഗോത്രവര്‍ഗ്ഗ സമുദായങ്ങള്‍- കുടിയൊഴിപ്പിക്കലും പുനരധിവാസവും: പ്രശ്നങ്ങളും വെല്ലുവിളികളും
ജനിച്ച മണ്ണില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യജീവിതങ്ങള്‍ വാക്കുകള്‍ക്കതീതമായ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ലോകത്തെങ്ങുമുള്ള തദ്ദേശീയ ജനത നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെടുന്നതിനാലും, ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രശ്നങ്ങളുടെയും ഫലമായി അവരുടെ അതിജീവനം തന്നെ, വെല്ലുവിളി നേരിടുകയാണ്.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ കീഴില്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ (TRDM) 2001 ല്‍ സ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആറളത്തുള്ള ബൃഹത്തായ പദ്ധതിയടക്കം 39 പ്രദേശങ്ങളുണ്ട്. ഭൂമിയില്ലാത്തവരും, ഒരേക്കറില്‍ താഴെ ഭൂമിയുള്ളവരുമായ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഒരു ഏക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ ഭൂമി നല്‍കുന്നതിനായ് TRDM പ്രഖ്യാപിച്ചിട്ടുണ്ട്. TRDM ന്‍റെ കണക്ക് പ്രകാരം 2002 നും 2017 നുമിടയില്‍ ഭൂമിയില്ലാത്ത 7718 ആദിവാസി കുടുംബങ്ങള്‍ക്ക് 9737.49 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്. ഇത് ശരാശരി ഓരോ കുടുംബത്തിനും 1.33 ഏക്കര്‍ ആണ്. ഇതുകൂടാതെ TRDM ന് മുന്‍പു നല്‍കിയ സ്ഥലങ്ങളുണ്ട്. മേല്‍ പ്രക്രിയ വിലയിരുത്തുന്നതിനും, അതുവഴി പുനരധിവസിപ്പിക്കപ്പെട്ട ഗോത്രജനതകളുടെ സ്ഥായിയായ അതിജീവനവും, സാമൂഹ്യ സാംസ്കാരിക ജീവിതവും, അന്തസ്സും പരിപോഷിപ്പിക്കുന്നതിനുള്ള ഒരു പുതിയ മാതൃക രൂപപ്പെടുത്തുവാനായും, പുനരധിവാസത്തിന്‍റെ പ്രക്രിയ വിലയിരുത്തുന്നതിനും പുനരധിവസിപ്പിച്ചത് മനസ്സിലാക്കുന്നതിനും സെമിനാര്‍ കൊണ്ട് സാധിച്ചു.
The Wing conducts various evaluation studies of the programmes implemented for the development of Scheduled Castes and Scheduled Tribes of the State. Specially, programs under the Tribal Sub Plan, Scheduled Caste Sub Plan and other development schemes are studied for analyzing the feasibility of such programmes and reports are submitted to Government so as to render the programmes implemented more meaningfully and according to the felt needs, skill and cultural background of the target population.. Current issues related to the development of Scheduled Castes/Scheduled Tribes population is also given due care and quick spot studies are also attempted by this Wing in those matters that need urgent action. Studies proposed by Central Government are also conducted. An experienced team of Anthropologists, Sociologists, Statisticians, Linguists and Cartographer works together in the Wing for a comprehensive analysis of the policies and its implementation pertaining to development of Scheduled Castes/ Scheduled Tribe communities.
Studies undertaken during 2017-18
Evaluation of PVTG project
Main objective of this study is to evaluate the direct and indirect impact of the PVTG project implemented by Scheduled Tribe Development Department. Participation of Community, quality of construction and effectiveness of programmes were evaluated in this study.
The Impact of Forest Right Act on the Scheduled Tribe Communities of Kerala- A Study of Wayanad District.
The study has been conducted in Wayanad district . The study evaluates the merits and demerits in implementation levels of Forest Right Act in Wayanad district.
A comparative study on the micro-level impacts of Development programmes implemented among the Kurichya and Paniya tribes of Wayanad District, Kerala
The study provides knowledge about the impact of various developmental schemes on infrastructure, education and socio-economic status of Kurichiyan and paniyan communities of Wayanad. This study also attempted the socio economic disparities between Kurichiyan and paniyan communities.
Preparation of operation Manual for Scheduled Caste and Scheduled Tribe Promoters
Prepared separate manuals for effective performance of Scheduled Caste and Scheduled tribe promoters working under the grass root level.
Documentation of Ritual and Customs of Scheduled Tribe Communities of Kerala
The study has been conducted in Wayand district. There are five tribal communities viz, Mullukuruman, Paniyan, Adiyan, Vettakuruman and Thachanadan Mooppan were selected. The main objective of the study was to document the rituals and customs of communities.
Evaluation Study onTribal Resettlement and Development Mission (TRDM)- Problems and Challenges
The main objective of the study was to analyze the problems related to tribal resettlement and development. Quality of land, irrigation , agriculture Housing, infrastructure and adaptation in the resettled land are covered in this study.
Preparation of Primer in the Language of the ST paniyan and kattunaykan communities of the State of Kerala
The main aim and objective of this study was to protect the endangered tribal languages such as Paniya and Kattunayka Communities of wayand district by preparing a suitable Primer. In this study the main focus was taken over tribal languages and enchancing the intellectual and numeric abilities through different thematic activities. This study was mainly aimed on students among Anganawadi, First and Second standards.
Preparation of descriptive Grammar of the Muduga and Kurumba Language spoken at Attappady, palakkad
The study on descriptive grammar of languages spoken by Muduga and Kurumba tribal communities of Attappady in Palakkad district . The data for the study mainly collected from different places like vittiyur, Mele Abannur, Thazhe Abannur, Gottiyarkandi and Aanavayi. As grammar is an essential part of language, this study will surely help the children of the tribal communities in Attappady and their teachers to gain language skills.
Preparation of a Dictionary of Tribal languages Volume II
This study includes the preparation of Dictionaries of Paniya, Kurumba and Malaipandaram languages of the communities of Wayanad, Palakkad, Kollam and Pathanamthitta districts. Descriptive analytivcal methodology was used in it for data collection. This study will provide a comprehensive understanding of the terminologies of that particular language.
Preparation of Research Publication Series Volume VII Part I and Part II (First Book consists of Grammar of Urali, Kanikkar and Dictionary of Adiyan communities and Second book consists of Padavalis of the languages of Kattunaykan Paniyan and Koraga communities)
The study envisaged completing in two books. These studies consist on the Grammar of the language of Urali tribes of Idukki district and Kani language of Kanikkar Community of Trivandrum district and also Dictionary of the language of Adiyan Community of Wayanad district and Padavalis which includes the languages of Kattunaykan and paniyan communities of Wayanad, Koraga Community of Kasaragod district. These studies will provide a valuable insight in to the grammar, Dictionary and Padavalies of various tribal Communities.
Studies undertaken during 2019-20 & 2020-21
A study on Traditional Agriculture, Social life and problems facing the Scheduled Tribe communities of Attappady area in Palakkad district.
The main objectives of this study is to document the traditional agriculture practices of tribal area and to understand the social and cultural life of Irular, Mudugar and Kurumbar communities. The study also focused on the present status and problems facing the traditional agriculture communities in Attappady area. The study also suggest some recommendations for improving the traditional agriculture among Scheduled Tribes.
Evaluation study of state TSP funds and Central Ministries TSP project for period 2015-16, 2016- 17, 2017-18 in randomly selected villages in few tribal majority districts.
The study evaluated the utilization of TSP funds (both central and state) in selected twelve villages (three villages from each district) in Kasaragod, Wayanad, Idukki and Palakkad districts, the tribal majority districts of Kerala. Also the study reveals the outcomes of the development interventions in the areas of infrastructure, livelihood, educations, human resource development etc.
The Efficacy of Kudumbasree activities on the Scheduled Tribe communities of Kerala
The study analysed the role of Kudumbasree in the women empowerment programme of Scheduled tribes and to examine the attitudinal changes of ST women.
A study on educational backwardness of Paniyan Community of Wayanad
This study focussed on the reason behind drop out at primary, high school and higher secondary levels of Paniyan students of Wayanad district.This study suggests remedial measures to overcome the drop out rates.
A Study on the Socio Economic Status of Less Populated Scheduled Tribe Communities of Kerala
This study provides a brief description of the Socio economic status of Kudiya/Melekudi, Wayanad Kadar, Malapanickar, Thachanadan Moopan communities and identified the human development resources of the four communities
Monograph of PVTG’s of Kerala
This study aims to describe the holistic study of culture of five PVTG’s of Kerala namely Kattunaykan, Cholanaickan, Kadar, Kurumbar and Koraga. This includes material culture(dress, ornamants), settlement pattern, livelihood activites, life cycle rituals(birth, puberty, marriage,death),religious beliefs and development initiatives .
Studies undertaken during 2021-22
IMPACT OF COVID -19 PANDEMIC ON THE SCHEDULED TRIBES OF WAYANAD DISTRICT OF KERALA
Amongst the Scheduled Tribe Communities in Kerala,thehighest number of people died due to Covid-19 Pandemic is in Wayanad district (90 deaths). This study is a case study of the socio economic changes that have occures amongst the Scheduled Tribes of Wayanad district after the Covid -19 Pandemic.