1. അടിയാൻ

വയനാട് ജില്ലയിലെ പനമരം, ബാവലി, കാട്ടിക്കുളം, തിരുനെല്ലി, തൃശ്ശിലേരി, തോൽപ്പെട്ടി, കാരമേട് തുടങ്ങിയ പ്രദേശങ്ങളിൽ അധിവസിക്കുന്ന ഒരു സമൂഹമാണ് അടിയാൻ ഗോത്രം. അവരുടെ ബന്ധുക്കൾ കർണാടക സംസ്ഥാനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്. അടിയാൻ എന്ന പേര് ഗോത്രവർഗേതര സമൂഹങ്ങൾ അവരുടെമേൽ പ്രയോഗിക്കുന്ന അടിമത്തത്തിന്റെ പ്രതിഫലനമാണെന്ന് കരുതുന്നതിനാൽ "റാവുളർ" എന്ന പേരിൽ അറിയപ്പെടാനാണ് ഈ സമുദായം താൽപ്പര്യപ്പെടുന്നത്. 1976-ലെ ബോണ്ടഡ് ലേബർ അസാധുവാക്കൽ നിയമം നടപ്പിലാക്കുന്നത് വരെ അടിയാന്മാർ ഭൂപ്രഭുക്കളുടെ തൊഴിലാളികളായിരുന്നു. അവരിൽ ചിലർക്ക് മാത്രമാണ് കർഷകരായി തുടരാൻ സാധിക്കുന്നത്. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും കർഷകത്തൊഴിലാളികളായി മാറി, കർണാടകയിലെ കാർഷിക തോട്ടങ്ങളിലേക്ക് തൊഴിലന്വേഷിച്ച് പോകുകയാണ് ചെയ്യുന്നത്.

‘ഗദ്ദിക’ അടിയൻ സമുദായത്തിന്റെ പ്രസിദ്ധമായ കലാരൂപമാണ്. പട്ടികവർഗ വികസന വകുപ്പിന്റെ സാമൂഹിക സാമ്പത്തിക സർവേ പ്രകാരം ഈ വിഭാഗത്തിന്റെ ആകെ ജനസംഖ്യ 11221 ആണ്. അതിൽ 5389 പുരുഷന്മാരും 5832 സ്ത്രീകളും ഉൾപ്പെടുന്നു. കർമാധിഷ്ഠിത സാമൂഹിക വിഭജനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രത്യേക വിദഗ്ധർ ഈ ഗോത്രത്തിലുണ്ട്. കുലത്തെ അടിസ്ഥാനമാക്കിയാണ് ആന്തരിക സാമൂഹ്യവിഭജനങ്ങൾ നടത്തിയിരിക്കുന്നത്. മണ്ടു അല്ലെങ്കിൽ ചെമ്മം എന്നാണ് കുലം അറിയപ്പെടുന്നത്. ചെമ്മത്തിന്റെ തലവനെ ചെമ്മക്കാരൻ എന്നു വിളിക്കുന്നു. കുലത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ നിയന്ത്രിക്കുന്നത് ചെമ്മക്കാരനാണ്. ഊരുമൂപ്പനെ കുന്നുകാരൻ/കുന്നുമൂപ്പൻ എന്നാണ് വിളിക്കുന്നത്. ഊരുതലപ്രശ്നങ്ങൾ പരിഹരിക്കുന്നത് ഇദ്ദേഹമാണ്.

ശവസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് "കരിമി" ആണ്. അതേസമയം സമൂഹത്തിന്റെ മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കനലാടിയാണ്. നാടുമൂപ്പൻ അല്ലെങ്കിൽ "പെരുമൂപ്പൻ" പ്രാദേശിക കാര്യങ്ങളുടെ നിയന്ത്രണ ചുമതല വഹിക്കുന്നു. വ്യക്തികളേയും സമൂഹത്തേയും ബാധിക്കുന്ന ദുഷ്ടശക്തികളെ അകറ്റാൻ ഉദ്ദേശിച്ചുള്ള ആചാരമായ ഗദ്ദിക ഏറെ പ്രശസ്തമാണ്. കേരള ഫോക്ലോർ അക്കാദമിയുടെ ചെയർമാനായിരുന്ന ശ്രീ. പി.കെ. കാളൻ ഈ അനുഷ്ഠാനകലയിൽ അഗ്രഗണ്യനായിരുന്നു. പ്രശസ്ത കവി ശ്രീ. സുകുമാരൻ ചാലിഗദ്ധയും പ്രശസ്ത ഗദ്ദിക കലാകാരൻ ശ്രീ പി.കെ. കരിയനും ഈ സമുദായത്തിൽപ്പെട്ടയാളുകളാണ്.

2. അരനാടൻ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഉൾപ്പെടുന്ന, വഴിക്കടവ്, പുതിരിപ്പാടം. ഒരിലവെട്ടം, ചോക്കാട്, മൂത്തേടം, തീക്കടി, കാളികാവിലെ അടക്കാകുണ്ട്, കരുളായിയിലെ മൈലംപാറ, കൊട്ടുപാറ, തുടങ്ങിയ പ്രദേശങ്ങളിലാണ് അരനാടൻ സമൂഹം താമസിക്കുന്നത്. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സമുദായങ്ങളിലൊന്നാണാണിവർ. 2011 ലെ സെൻസസ് പ്രകാരം ഈ സമുദായത്തിലെ ആകെ ജനസംഖ്യ 283 ആണ്. ഇതിൽ 129 പുരുഷന്മാരും, 154 സ്ത്രീകളും ഉൾപ്പെടുന്നു. എന്നാൽ പട്ടികവർഗ വികസന വകുപ്പിന്റെ സാമൂഹിക സാമ്പത്തിക സർവേ പ്രകാരം മൊത്തം ജനസംഖ്യ 247 ആണ്. അതിൽ 107 പുരുഷന്മാരും 140 സ്ത്രീകളും ഉൾപ്പെടുന്നു. കുലത്തെ വില്ല എന്നാണ് വിളിക്കുന്നത്. സ്വസമുദായത്തിൽ നിന്നുള്ളവരെയാണ് വിവാഹം കഴിക്കുന്നത്. അതേസമയം സ്വകുലത്തിൽ നിന്നുള്ളവരെ വിവാഹം കഴിക്കുന്ന പതിവില്ല.

തൊഴിലടിസ്ഥാനത്തിലാണ് ആന്തരിക സാമൂഹികവിഭജനം നടത്തിയിരിക്കുന്നത്. സമുദായത്തിലെ തര്‍ക്കങ്ങള്‍ തീര്‍ക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നയാൾ 'ചെമ്മക്കാരന്‍' എന്നറിയപ്പെടുന്നു. 'കല്ലടിക്കാരന്‍' വൈദികനായും രോഗശാന്തിക്കാരനായും പ്രവര്‍ത്തിക്കുന്നു. വേട്ടയാടൽ, ഭക്ഷണശേഖരണം, വനവിഭവങ്ങളുടെ ശേഖരണം എന്നിവയെക്കുറിച്ചുള്ള അറിവായിരുന്നു പൂർവകാലങ്ങളിൽ പ്രധാനമായും സാമ്പത്തികപ്രവർത്തനങ്ങൾക്ക് സഹായകമായിരുന്നത്. പരേതാത്മാക്കളെയും ദൈവങ്ങളേയും പ്രീതിപ്പെടുത്തുന്നതിനായുള്ളതാണ് സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ. ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന കളിയാട്ടം ഏറെ പ്രസിദ്ധമാണ്.

3. എരവാലൻ

പാലക്കാട് ജില്ലയിലെ മുതലമട, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി പഞ്ചായത്തുകളിലാണ് ഈ സമുദായം പ്രധാനമായും താമസിക്കുന്നത്. സമുദായത്തിൽ ആന്തരിക സാമൂഹിക വിഭജനമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. എന്നിരുന്നാലും, തലൈവർ ആണ് സമുദായനേതാവ്. 2011 ലെ സെൻസസ് പ്രകാരം ഈ സമൂഹത്തിലെ ആകെ ജനസംഖ്യ 4797 ആണ്. അതിൽ 2362 പുരുഷന്മാരും 2435 സ്ത്രീകളുമുൾപ്പെടുന്നു. അതേസമയം പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സാമൂഹിക സാമ്പത്തിക സർവേ പ്രകാരം എരവാലരുടെ ആകെ ജനസംഖ്യ 4418 ആണ്. അതിൽ 2210 പുരുഷന്മാരും 2208 സ്ത്രീകളുമാണ്. പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറിക്കെതിരായ പോരാട്ടത്തിൽ വിജയിക്കുകയും ലോകശ്രദ്ധയാകർഷിക്കുകയും ചെയ്ത ശ്രീമതി മയിലമ്മ ഈ സമുദായത്തിൽപ്പെട്ടയാളാണ്. വിവാഹം, ആർത്തവസംബന്ധ ആചാരങ്ങൾ, ദുഷ്ടാത്മാക്കളെ അകറ്റുന്നതുമായി ബന്ധപ്പെട്ട ആചാരങ്ങൾ തുടങ്ങിയ അവസരങ്ങളിൽ പരമ്പരാഗതമായി നടത്തുന്ന അനുഷ്ഠാനകലയാണ് കൊട്ടുമരം ആട്ടം.

4. ഹിൽപുലയ (മലപ്പുലയൻ,കുറുമ്പ പുലയൻ,കരവഴി പുലയൻ, പാമ്പ പുലയൻ)

ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ, ചിന്നക്കനാൽ പ്രദേശങ്ങളിൽ അധിവസിക്കുന്ന ഈ സമുദായം മല പുലയ എന്ന പേരിലും അറിയപ്പെടുന്നു. കുറുമ്പ പുലയ, കരവഴി പുലയൻ, പാമ്പ പുലയൻ എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങൾ സമൂഹത്തിലുണ്ട്. ഇവർ പരസ്പരം വിവാഹം കഴിക്കുന്നവരാണ്. സമുദായത്തിലെ മൂന്ന് ഉപവിഭാഗങ്ങളിലും കുല വിഭജനങ്ങൾ നിലവിലില്ല. കുറുമ്പ പുലയൻ സമുദായത്തിന്റെ തലവൻ 'അരശൻ' എന്നാണ് അറിയപ്പെടുന്നത്. കരവഴി പുലയന്റെ തലവൻ 'കുടുംബൻ' ആണ്. വാരിയൻ എന്ന സഹായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ സഹായിക്കുന്നു. സാമൂഹ്യനിയന്ത്രണച്ചുമതല കോൽക്കാരനാണ്. സമുദായത്തിലെ പുരോഹിതകർമം നിർവഹിക്കുന്നവർ പൂസാരിയെന്നാണ് അറിയപ്പെടുന്നത്. ഇന്ന് ഭൂരിഭാഗവും കാർഷിക തൊഴിലാളികളാണ്. മറ്റുള്ളവർ വനവിഭവശേഖരണത്തിലും ഏർപ്പെട്ടിരിക്കുന്നു. മലപ്പുലയരുടെ പരമ്പരാഗത കലാരൂപമാണ് ആട്ടം. ജനനം, മരണം, കാതുകുത്തൽ/കാതുകുത്തൽ ചടങ്ങ്, വിളവെടുപ്പ് തുടങ്ങിയ സന്ദർഭങ്ങളിലെല്ലാമാണ് ആട്ടം നടത്തുന്നത്. ഈ കലാരൂപത്തിന് സമീപകാലത്ത് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. ആട്ടം കലാകാരനായ ശ്രീ. ജഗദീഷിന് 2024-ലെ കേരള ഫോക്ലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 2011 ലെ സെൻസസ് പ്രകാരം ഈ സമൂഹത്തിലെ ആകെ ജനസംഖ്യ 2959 ആണ്. അതിൽ 1461 പുരുഷന്മാരും 1498 സ്ത്രീകളുമാണുൾപ്പെടുന്നത്. പട്ടികവർഗ വികസന വകുപ്പ് നടത്തിയ സാമൂഹിക സാമ്പത്തിക സർവേ പ്രകാരം, 1709 പുരുഷന്മാരും 1706 സ്ത്രീകളുമുൾപ്പെടെ ആകെ ജനസംഖ്യ 3415 ആണ്.

5. ഇരുളർ, ഇരുളൻ

അട്ടപ്പാടി പ്രദേശത്തെ പ്രധാന ഗോത്രങ്ങളിൽ ഒരു വിഭാഗമാണ് ഇരുളർ. ജില്ലയിലെ അഗളി, ഷോളയൂർ, പുതൂർ പ്രദേശങ്ങളിലാണ് ഈ സമൂഹം പ്രധാനമായും താമസിക്കുന്നത്. ഊരു മൂപ്പനാണ് ഗോത്രത്തലവൻ. മൂപ്പന്റെ സഹായിയായിരിക്കുന്നയാളെ കുറുന്തലയെന്നു വിളിക്കുന്നു. ഗോത്രത്തിലെ കാർഷിക വിദഗ്ധനെ മണ്ണൂക്കാരൻ എന്നാണ് വിളിക്കുന്നത്. വൈദ്യനെ മരുന്നുകാരൻ എന്നും വിളിക്കുന്നു. പരമ്പരാഗത ആചാരങ്ങൾ ഒരു വലിയ പരിധി വരെ നിലനിർത്തിക്കൊണ്ടുപോകുന്ന സമൂഹങ്ങളിൽ ഒന്നാണ് ഇരുളഗോത്രം. മുൻകാലങ്ങളിൽ മാറ്റകൃഷിയിലേർപ്പട്ടിരുന്ന സമൂഹം ഇപ്പോൾ സ്ഥിരംകർഷകരായി മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഭൂമി അന്യാധീനപ്പെടൽ കാരണം, സമൂഹത്തിലെ വലിയൊരു വിഭാഗവും ഇപ്പോൾ കൂലിത്തൊഴിലാളികളാണ്. ഇരുളരുടെ പ്രധാന കലാരൂപമാണ് കുമ്മിയാട്ടം. ജനനം, മരണം, മറ്റു ഉൽസവങ്ങൾ എന്നിവയോടനുബന്ധിച്ചെല്ലാം കുമ്മിയാട്ടം നടത്തപ്പെടുന്നു. മൺപുറൈ, ദവിൽ, കുഴൽ, ഇലത്താളം (ജലര) തുടങ്ങിയ വാദ്യോപകരണങ്ങൾ കലാരൂപങ്ങൾക്കൊപ്പം ഉപയോഗിക്കുന്നു.

6. കാടർ

കേരളത്തിലെ പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളിൽ ഒന്നാണ് കാടർ. നരവംശശാസ്ത്ര പഠനങ്ങളിൽ 'കൊച്ചിയിലെ കാടർ' എന്നാണ് വിശേഷിക്കപ്പെടുന്നത്. പാലക്കാട് ജില്ലയിലെ കുരിയാർകുട്ടി, പറമ്പിക്കുളം ഡാംസൈറ്റ്, എർത്ത്ഡാം, തേക്കടി, കൽച്ചാടി, ചെറുനീലി, തളിയക്കല്ല് എന്നിവടങ്ങളിലും തൃശൂർ ജില്ലയിലെ മലക്കപ്പാറ, ഷോളയാർ, ആനക്കയം, വാച്ചുമരം, പൊരിങ്ങൽക്കുത്ത്, പൊകയിലപ്പാറ, വാഴച്ചാൽ, ആനപ്പന്തം എന്നിവിടങ്ങളിലുമാണ് ഈ സമുദായം പ്രധാനമായും അധിവസിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം 1454 പുരുഷന്മാരും 1495 സ്ത്രീകളുമുൾപ്പെടെ കാടരുടെ ജനസംഖ്യ 2949 ആണ്. 2013-ൽ പട്ടികവർഗ വികസന വകുപ്പ് നടത്തിയ സാമൂഹിക-സാമ്പത്തിക സർവേ പ്രകാരം 545 കുടുംബങ്ങളിലായി 1974 പേരാണുള്ളത്. ഇതിൽ 967 സ്ത്രീകളും 1007 പുരുഷന്മാരുമാണ്. ലിംഗാനുപാതം 1000: 1041 ആണ്. കാടരുടെ അധിവാസ കേന്ദ്രത്തെ 'പതി’ എന്നാണ് വിളിക്കുന്നത്. പതിയുടെ തലവനെ 'മൂപ്പൻ' എന്നു തന്നെയാണ് വിളിക്കുന്നത്. പതിയുടെ സാമൂഹിക നിയന്ത്രണ സംവിധാനം കൈകാര്യം ചെയ്യുന്നത് മൂപ്പനാണ്. സമൂഹത്തിലെ അംഗങ്ങൾ അവരുടെ നൃത്തവേളകളിൽ സംഗീതോപകരണമായി 'കറുമ്പ്' എന്ന കുഴൽ ഉപയോഗിക്കുന്നു.

7. വയനാട് കാടർ

വയനാട് ജില്ലയിലെ തരിയോട്, വെള്ളമുണ്ട, തൊണ്ടർനാട്, എടവക, പൊഴുതന, പടിഞ്ഞാറത്തറ മേഖലകളാണ് വയനാട് കാടരുടെ ആവാസമേഖല. പട്ടികവർഗ വികസന വകുപ്പ് നടത്തിയ സാമൂഹിക സാമ്പത്തിക സർവേ പ്രകാരം വയനാട് കാടരുടെ ജനസംഖ്യ 673 ആയിരുന്നു. അതിൽ 348 പുരുഷന്മാരും 325 സ്ത്രീകളുമാണുള്ളത്. സമൂഹത്തിലെ ലിംഗാനുപാതം 1000:934 ആണ്. അമ്പെയ്ത്തിൽ അതിപ്രാവീണ്യമുള്ള ജനതയാണ് ഈ ഗോത്രം. സമുദായം ഉപയോഗിക്കുന്ന രണ്ട് തരം അമ്പുകളാണ് ഉളിയമ്പ്, മൊട്ടമ്പ് എന്നിവ. ഈ സമുദായത്തിന്റെ പരമ്പരാഗത കാർഷിക രീതിയാണ് കരിവാലകൃഷി. ‘മലങ്കാളി, കരിയാത്തൻ, കുളിയൻ’ തുടങ്ങിയ ദേവതകളെയാണ് സമൂഹം ആരാധിക്കുന്നത്. സമൂഹത്തിന്റെ ആന്തരിക സാമൂഹിക വിഭജനം മാതൃദായകക്രമത്തിലുള്ള കുലങ്ങളുടെ അടിസ്ഥാനത്തിലാണ്. കുലത്തലവനെ 'കാരണവർ' എന്ന് വിളിക്കുന്നു. വട്ടക്കളി, കോൽക്കളി എന്നിവയാണ് സമുദായത്തിന്റെ പരമ്പരാഗത നൃത്തരൂപങ്ങൾ.

8. കണിക്കാരൻ, കണിക്കാർ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പൊന്മുടി, വിതുര, കല്ലാർ, നെടുമങ്ങാട്, ആര്യനാട്, അഗസ്ത്യാർ കൂടം, അരുവിക്കര എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ചിതറ എന്നിവിടങ്ങളിലുമാണ് കാണിക്കാരുടെ ആവാസമേഖലയുൾപ്പെടുന്നത്. പ്രത്യേക ചുമതലകളുടേയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് പരമ്പരാഗത സാമൂഹ്യനിയന്ത്രണ സംവിധാനം നിലനിൽക്കുന്നത്. കണിക്കുടി അല്ലെങ്കിൽ കാണിപ്പറ്റ് എന്നറിയപ്പെടുന്ന സങ്കേതത്തിന്റെ തലവൻ മുട്ടുകാണിയാണ്. സമുദായവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വിളിക്കാണി (മുതൽപ്പേർ എന്നും അറിയപ്പെടുന്നു) അദ്ദേഹത്തെ സഹായിക്കുന്നു. മാന്ത്രികനും വൈദ്യനുമായി പ്രവർത്തിക്കുന്ന ആളെ പ്ലാത്തി എന്നാണ് വിളിക്കുന്നത്. കാണിക്കാരുടെ പ്രധാന അനുഷ്ഠാനകലയായ ചാറ്റുപാട്ട് തലമുറകളായി വായ്മൊഴിയിലൂടെയാണ് നിലനിന്നു പോരുന്നത്. രോഗശാന്തി ചടങ്ങുകളുമായും മതപരമായ മറ്റു ഉൽസവങ്ങളുമായും ബന്ധപ്പെട്ടാണ് ചാറ്റുപാട്ട് നടത്തി വരുന്നത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിനടുത്തുള്ള കല്ലാറിലെ പാരമ്പര്യ വൈദ്യയായ ലക്ഷ്മിക്കുട്ടി വൈദ്യർ (78) പരമ്പരാഗത വൈദ്യ മേഖലയിലുള്ള സേവനത്തിന്റെ പേരിൽ 2018 ൽ പത്മശ്രീ അവാർഡ് നേടിയിട്ടുണ്ട്. 2011 ലെ സെൻസസ് പ്രകാരം, ഈ സമൂഹത്തിലെ ആകെ ജനസംഖ്യ 21,251 ആണ്. ഇതിൽ 9,975 പുരുഷന്മാരും 11,276 സ്ത്രീകളുമാണുൾപ്പെടുന്നത്. പട്ടികവർഗ വികസന വകുപ്പ് നടത്തിയ 2013 ലെ സാമൂഹിക-സാമ്പത്തിക സർവേ പ്രകാരം 5872 കുടുംബങ്ങളിലായി ആകെ ജനസംഖ്യ 19455 ആണ്. ഇതിൽ 9212 പുരുഷന്മാരും 10243 സ്ത്രീകളുമുണ്ട്. ലിംഗാനുപാതം 1000: 1112 ആണ്. ഇത് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്.

9. കാട്ടുനായകൻ

കേരളത്തിൽ നിന്നു തിരഞ്ഞെടുത്ത 5 പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളിലൊന്നാണ് കാട്ടുനായകൻ. വയനാട് ജില്ലയിലെ മേപ്പാടി, മുട്ടിൽ, പടിഞ്ഞാറെത്തറ, പൊഴുതന, തരിയോട്, വേങ്ങപ്പള്ളി, വൈത്തിരി, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, വെള്ളമുണ്ട, അമ്പലവയൽ, മീനങ്ങാടി, പുൽപ്പള്ളി എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ കരുളായി, ചോക്കാട്, മൂത്തേടം, അമരമ്പലം, കാളികാവ്, വണ്ടൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പോത്തുകൽ എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ അലനല്ലൂർ, മണ്ണാർക്കാട്, എന്നിവിടങ്ങളിലുമാണ് ഈ സമുദായത്തിന്റെ പ്രധാന ആവാസമേഖല. എങ്കിലും അവരുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ളത് വയനാട് ജില്ലയിൽത്തന്നെയാണ്. വനത്തെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയിലാണ് ഈ ഗോത്രത്തിന്റെ പ്രധാന നിലനിൽപ്പ്. ചെറുകിട വനവിഭവങ്ങളാണ് വരുമാന മാര്‍ഗം. തടിയല്ലാത്ത വനവിഭവ ശേഖരണത്തിൽ അതീവ പ്രാവീണ്യം നേടിയ ജനതയാണ് കാട്ടുനായകൻ ഗോത്രം. സ്വത്തിന്റെ പിന്തുടർച്ച അച്ഛനിൽ നിന്ന് മകനിലേക്കെന്ന രീതിയിലുള്ള പിതൃദായക പാരമ്പര്യമാണ് ഗോത്രം പിന്തുടരുന്നത്. അടുത്ത കാലം വരെ മൃഗാരാധന പിന്തുടർന്ന ഗോത്രം കൂടിയാണ് കാട്ടുനായകൻ. വിവാഹം, ഋതുമതിയാവൽ എന്നിങ്ങനെയുള്ള ചടങ്ങുകളിൽ അവതരിപ്പിക്കുന്ന നൃത്തമാണ് കൂനാട്ട. കൊലല്, ജോഡുമര, ചിലങ്ക എന്നിവയാണ് അവരുടെ പ്രധാന സംഗീതോപകരണങ്ങൾ. പൂർവികാരാധനാവേളയിലും വിഷു, കാവുൽസവം തുടങ്ങിയ ആചാരപരമായ ഉത്സവങ്ങളിലും സമൂഹം അവതരിപ്പിക്കുന്ന മറ്റൊരു നൃത്തമാണ് തൊട്ടിയാട്ടം.

10. കൊച്ചു വേലൻ

കൊച്ചുവേലൻ എന്നറിയപ്പെടുന്ന പട്ടികവർഗ സമുദായത്തെ ഉള്ളാടൻ എന്നും വിളിക്കുന്നു. പത്തനംതിട്ട ജില്ലയിലാണ് ഉള്ളാടൻ സമുദായത്തെ കൊച്ചുവേലൻ എന്നു വിളിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം ഉള്ളാടൻ ഗോത്രത്തിന്റെ ആകെ ജനസംഖ്യ 38 ആണ്. അതിൽ 22 പുരുഷന്മാരും 16 സ്ത്രീകളുമുൾപ്പെടുന്നു. പത്തനംതിട്ട താലൂക്കിലെ റാന്നി ഫോറസ്റ്റ് റേഞ്ചിലും കോട്ടയം, ഇടുക്കി ജില്ലകളിലെ സമീപ പ്രദേശങ്ങളിലുമാണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. പരമ്പരാഗതമായി ഉള്ളാടർ തടിയല്ലാത്ത വന ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നവരും വഞ്ചി നിർമിക്കുന്നവരുമായിരുന്നു. കൂടനിർമാണമെന്ന പരമ്പരാഗത കരകൌശലവിദ്യയെ ഇന്നും നിലനിർത്താനും പ്രാദേശിക മാർക്കറ്റുകളിൽ വിപണി കണ്ടെത്താനും ഉള്ളാടർക്ക് സാധിക്കുന്നു. പക്ഷേ ഭൂരിഭാഗം പേരും പ്രദേശത്തെ തോട്ടം എസ്റ്റേറ്റിലെ അവിദഗ്ധ തൊഴിലാളികളായി കൂലിപ്പണി ചെയ്യുന്നവരാണ്.

11. കൊറഗ

കേരളത്തിൽ നിന്നു തിരഞ്ഞെടുത്ത 5 പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളിലൊന്നാണ് കൊറഗ ഗോത്രം. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലാണ് ഈ സമുദായത്തിലെ ഭൂരിഭാഗവും താമസിക്കുന്നത്. മധൂർ, കാറഡുക്ക, കുറ്റിക്കോൽ, ബേഡഡുക്ക, ദേലമ്പാടി, പൈവളിഗെ, പുത്തിഗ, എൻമകജെ, ബദിയടുക്ക, കുമ്പള, ബെള്ളൂർ, മഞ്ചേശ്വരം, വോർക്കാഡി, മംഗല് പ്പാടി എന്നീ പ്രദേശങ്ങളിലാണ് ഈ ഗോത്രത്തിന്റെ പ്രധാന സങ്കേതങ്ങൾ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗങ്ങളിലും ഈ സമുദായത്തിന്റെ ആവാസമേഖലകളുൾപ്പെടുന്നു. ഇപ്പോൾ പലരും തുളു ഭാഷയാണ് സംസാരിക്കുന്നതെങ്കിലും മുമ്പ് അവർക്ക് അവരുടേതായ ഭാഷയുണ്ടായിരുന്നു. കൂടനിർമാണമാണ് പ്രധാന വരുമാന മാർഗ്ഗം. പുരുഷന്മാരും സ്ത്രീകളും ഈ തൊഴിലിൽ ഏർപ്പെടുന്നു. മുള, ചൂരൽ, വിവിധ വള്ളിച്ചെടികൾ എന്നിവയാണ് കൂട നിർമാണത്തിനുപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുക്കൾ. കൊറഗരുടെ രണ്ട് പ്രധാന സംഗീത ഉപകരണങ്ങളായിരുന്നു ധോലു (ഡ്രം), വൂടെ (ഓടക്കുഴൽ) എന്നിവ. കൊറഗധോലുവിന് ചില സവിശേഷതകളുണ്ടെന്നാണ് വിശ്വാസം. ധോലുവിന്റെ ശബ്ദം ദുരാത്മാക്കളെ അകറ്റുന്നുവെന്നാണ് അവർ കരുതുന്നത്. വൂടെ എന്നത് മുള കൊണ്ട് നിർമ്മിച്ച ഒരു ഓടക്കുഴലാണ്. 2011 ലെ സെൻസസ് പ്രകാരം കൊറഗരുടെ ആകെ ജനസംഖ്യ 1582 ആണ്. അതിൽ 778 പുരുഷന്മാരും 804 സ്ത്രീകളുമുൾപ്പെടുന്നു. പട്ടികവർഗ വികസന വകുപ്പ് നടത്തിയ സാമൂഹിക-സാമ്പത്തിക സർവേ പ്രകാരം കൊറഗ ഗോത്രത്തിന്റെ ജനസംഖ്യ, 802 പുരുഷന്മാരും 842 സ്ത്രീകളുമുൾപ്പെടെ 1644 ആണ്. അതിനാൽ ലിംഗാനുപാതം 1000:1050 ആണ്.

12. കുടിയ, മേലകുടി

കാസർഗോഡും കർണാടകത്തിന്റെ അതിർത്തി പ്രദേശങ്ങളിലുമാണ് ഈ സമൂഹം താമസിക്കുന്നത്. മേലക്കുടി, മലയക്കുടി, മലകുടിയ എന്നീ പേരുകളിലും ഈ സമൂഹം അറിയപ്പെടുന്നു. കൃഷിയാണ് പ്രധാന വരുമാനമാർഗം. വർഷത്തിൽ മൂന്ന് തവണയാണ് നെല്ല് കൃഷി ചെയ്യുന്നത്. നെല്ല് (Oryza sativa), റാഗി (Eleusine coracana), ചോളം (Zea mays), ചേമ്പ് (Colocasia esculent), സ്വർണഗഡെ അല്ലെങ്കിൽ ചേന (Amorphophallus paeonifolius) എന്നിവയാണ് അവരുടെ പ്രധാന കാർഷിക വിളകൾ. സമുദായത്തിനുള്ളിൽ ആന്തരിക സാമൂഹിക വിഭജനമുണ്ട്. അഡിഗ കുടിയ, തെന്മല കുടിയ, പൂമലക്കുടിയ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് സമൂഹത്തിലുള്ളത്. അവയെ കുലങ്ങളായി വിഭജിച്ചിട്ടുണ്ട്. സങ്കേതത്തിന്റെ തലവനെ ഗുരിക്കാര എന്ന് വിളിക്കുന്നു. ഗുരിക്കാരന്റെ സ്ഥാനം പാരമ്പര്യമായി ലഭിക്കുന്നതാണ്. സമൂഹത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും നേതൃത്വം നൽകുന്നത് ഗുരിക്കാരനാണ്. 2011 ലെ സെൻസസ് പ്രകാരം ഈ ഗോത്രത്തിലെ ആകെ ജനസംഖ്യ 785 ആണ്. അതിൽ 403 പുരുഷന്മാരും 382 സ്ത്രീകളുമാണുൾപ്പെടുന്നത്. 2013 ലെ പട്ടികവർഗ വികസന റിപ്പോർട്ടിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം സമൂഹത്തിലെ ആകെ ജനസംഖ്യ 911 ആണ്. അതിൽ 458 പുരുഷന്മാരും 453 സ്ത്രീകളുമാണ്.

13. കുറിച്ചൻ, കുറിച്ചിയൻ

വയനാട് ജില്ലയിലെ കണിയാമ്പറ്റ, പനമരം, വെള്ളമുണ്ട, എടവക, തോടർനാട്, തവിഞ്ഞാൽ, തിരുനെല്ലി, കോട്ടത്തറ, പടിഞ്ഞാറെത്തറ, തരിയോട്, പൊഴുതന, വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി, കൽപ്പറ്റ മുനിസിപ്പാലിറ്റികളിലുമാണ് കുറിച്ച്യ ഗോത്ര ജനസംഖ്യയുടെ ഭൂരിഭാഗവും താമസിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ കുറിച്യൻ ഗോത്രത്തിന്റെ ആകെ ജനസംഖ്യ 17,643 പുരുഷന്മാരും 17,528 സ്ത്രീകളുമുൾപ്പെടെ 35,171 ആണ്. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം ഗോത്രത്തിന്റെ ആകെ ജനസംഖ്യ 35909 ആണ്. അതിൽ 18,129 പുരുഷന്മാരും 17780 സ്ത്രീകളുമാണുൾപ്പെടുന്നത്. കുറിച്യൻ ഗോത്രം കൂട്ടുകുടുംബ വ്യവസ്ഥ പിന്തുടരുന്നു. അവരുടെ തറവാടുകളെ മിറ്റം എന്നാണ് വിളിക്കുന്നത്. വയനാട് കുറിച്ചിയൻ അല്ലെങ്കിൽ ജാതി കുറിച്ചിയൻ, കണ്ണവം കാട്ടിലെ കുന്നം കുറിച്ചിയൻ, തിരുനെല്ലിയിലെ അഞ്ചില്ല കുറിച്ചിയൻ, പാതിരി കുറിച്ചിയൻ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. ഈ ഉപവിഭാഗങ്ങൾക്ക് വീണ്ടും കുലങ്ങളായിത്തിരിച്ചുള്ള ആന്തരികസാമൂഹ്യവിഭജനം നടക്കുന്നുണ്ട്. ചെൽപ്പ, പുത്തൂർ, നെല്ലുകുടിയൻ, പാലോടൻ, കുന്നക്കോൽ, മാറാടി, എടത്തന, ഓതൻകോലൻ, എണ്ണിയോറ എന്നിങ്ങനെയാണ് കുറിച്യരുടെ കുലങ്ങൾ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജയോടൊപ്പം പോരാടി വീരമൃത്യു വരിച്ച തലക്കൽ ചന്തു കുറിച്യൻ സമുദായത്തിലെ അംഗമായിരുന്നു. കുറിച്യ ഗോത്രത്തിലെ പുരുഷന്മാർ അവതരിപ്പിക്കുന്ന ഒരു പരമ്പരാഗത കലാരൂപമാണ് പുലിപ്പാട്ട്. ചെണ്ടയാണ് ഈ നൃത്താവതരണ സമയത്ത് ഉപയോഗിക്കുന്ന സംഗീതോ വാദ്യോപകരണം.

14. കുറുമൻസ്, (മുള്ളു കുറുമൻ, മുള്ള കുറുമൻ/ മലക്കുറുമൻ)

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മീനങ്ങാടി, പൂതാടി, മുള്ളൻകൊല്ലി, പുൽപള്ളി, നൂൽപ്പുഴ, നെന്മേനി, മേപ്പാടി, കൽപ്പറ്റ, മൂപ്പൈനാട് എന്നീ പ്രദേശങ്ങളിലും തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുമാണ് മുള്ളുകുറുമൻ ഗോത്രം പ്രധാനമായും താമസിക്കുന്നത്. വില്ലുപ്പ, കാതിയ, വടക്കു, വേങ്കട എന്നീ കുലങ്ങളായിട്ടാണ് ആന്തരിക സാമൂഹിക വിഭജനം നടത്തിയിരിക്കുന്നത്. കാർഷികഭൂമിയാണ് പ്രധാന വരുമാന മാർഗ്ഗം. മുള്ളുക്കുറുമരുടെ വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമായ ഉച്ചാൽ നടത്തുന്നത് കുംഭമാസത്തിലാണ്. കുറുമർ കളി, കോൽക്കളി, വട്ടക്കളി തുടങ്ങിയവയാണ് ഗോത്രത്തിന്റെ നാടോടിനൃത്തരൂപങ്ങൾ. 2011 ലെ സെൻസസ് പ്രകാരം മുള്ളുകുറുമരുടെ ജനസംഖ്യ 24,505 ആണ്. അതിൽ 12,148 പുരുഷന്മാരും 12,357 സ്ത്രീകളുമാണുള്ളത്. പട്ടികവർഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം, സമൂഹത്തിലെ ആകെ ജനസംഖ്യ 2251 ആണ്. ഇതിൽ 1128 പുരുഷന്മാരും 1123 സ്ത്രീകളുമുൾപ്പെടുന്നു.

15. കുറുമ്പാസ്, (കുറുമ്പർ, കുറുമ്പൻ)

കേരളത്തിലെ 5 പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളിൽ ഒരു വിഭാഗമാണ് കുറുമ്പർ. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മലനിരകളിലാണ് ഈ ഗോത്രത്തിന്റെ പ്രധാന ആവാസമേഖല. ആനവായ്, മേലെ ഭൂതയാർ, താഴെ ഭൂതയാർ, കടുകുമണ്ണ, ഗലാസി, തുടുക്കി, ഗോട്ടിയാർകണ്ടി, താടിക്കുണ്ട്, മുരുകമല എന്നിവയാണ് കുറുമ്പരുടെ പ്രധാന വാസസ്ഥലങ്ങൾ. പണ്ടുമുതലേ കാട്ടിൽ പഞ്ചക്കാട് കൃഷി (പുനം കൃഷി) നടത്തിവരുന്നവരാണ് ഈ സമൂഹം. സമൂഹത്തിലെ തലവന്മാരുടെ ചുമതലകൾ വളരെ ക-ത്യമായി വിഭജിച്ചിട്ടുണ്ട്. മൂപ്പൻ ഊരിന്റെ തലവനാണ്. മണ്ണുക്കാരൻ കാർഷിക കാര്യങ്ങൾ നോക്കുന്നു. കുറുതലയും ഭണ്ഡാരിയും അവരെ സഹായിക്കുന്നു. അവർ സമുദായത്തിലെ വിവിധ കുലങ്ങളിൽ നിന്നുള്ളവരാണ്. അവർ പ്രകൃതി ആരാധകരാണ്. കൊടുമുടികൾ, സുപ്രധാന മരങ്ങൾ, നദികൾ തുടങ്ങിയവയെ അവർ ആരാധിക്കാറുണ്ട്. ശിവരാത്രി വളരെയധികം പ്രാധാന്യത്തോടെ കൂടി തന്നെ ആഘോഷിക്കാറുണ്ട്. 2011ലെ സെൻസസ് പ്രകാരം കുറുമ്പർ സമുദായത്തിന്റെ ജനസംഖ്യ 2586 ആണ്. ഇതിൽ 1302 പേർ പുരുഷന്മാരും 1284 പേർ സ്ത്രീകളുമാണ്. പട്ടികവർഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം, ഇവരുടെ ആകെ ജനസംഖ്യ 2251 ആണ് അതിൽ 1128 പുരുഷന്മാരും 1123 സ്ത്രീകളുമുൾപ്പെടുന്നു.

16. മഹാമലസർ

പാലക്കാട് ജില്ലയിലും തമിഴ്നാടിന്റെ പ്രാന്ത പ്രദേശങ്ങളിലും അധിവസിക്കുന്ന സമുദായമാണ് മഹാമലസർ. മലയൈമലസർ, നാട്ടുമലസർ എന്നീ പേരുകളിൽ കൂടി ഇവർ അറിയപ്പെടുന്നു. ഈ സമുദായത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇവർ അർദ്ധ നാടോടിജീവിതം തുടരുന്നവരാണ് എന്ന് കാണാം. സമുദായ തലവനായ പെരിയ തമ്പിയാണ് സമുദായത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. പൊന്നുതലൈവി എന്നാണ് സ്ത്രീകളുടെ നേതാവ് അറിയപ്പെടുന്നത്. പാലക്കാട് ജില്ലയിലെ മുതുമല ഗ്രാമപഞ്ചായത്തിലാണ് ഈ സമുദായ അംഗങ്ങൾ അധിവസിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം 154 ആണ് മഹാമലസരുടെ ആകെ ജനസംഖ്യ. അതിൽ 71 പേർ പുരുഷന്മാരും 83 പേർ സ്ത്രീകളുമാണ്. ആൺ-പെൺ അനുപാതം 1000:932 ആണ്.

17. മലൈ പണ്ടാരം

പമ്പയുടെയും അച്ചൻകോവിലാറിന്റെയും ഉയർന്ന തടങ്ങളിലും തലപ്പാറ, കരിമ്പള്ളി കാട്ടിലുമായി അധിവസിക്കുന്ന മലൈ പണ്ടാരം സമുദായം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതലായി കാണപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര സമയത്ത് ഗവൺമെൻറ് അവർക്ക് ഇഷ്ടികയും ഓടും ഉപയോഗിച്ചു വീടുകൾ നിർമിച്ചുകൊടുത്തിട്ടുണ്ടെങ്കിലും വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്നവരായതിനാൽ അവർ ആ വീടുകൾ ഉപേക്ഷിച്ചു പോകുന്നു. പ്രാദേശികമായിട്ടുള്ള സംഘങ്ങളെ കൂട്ടം എന്നാണ് വിളിക്കുന്നത്. ആന്തരികമായ സാമൂഹ്യ വിഭജനങ്ങൾ ഈ സമുദായത്തിന്റെയുള്ളിൽ കണ്ടെത്തിയിട്ടില്ല. പൂർവികരുടെ ആത്മാക്കളെയും പ്രകൃതിയെയും ആരാധിക്കുന്ന മലൈ പണ്ടാരം ഗോത്രത്തിന്റെ പുണ്യസ്ഥലമാണ് തലപ്പാറ മല. ഒരു പ്രത്യേക പ്രദേശത്തിനുള്ളിൽ അർദ്ധ നാടോടിജീവിതം നയിക്കുന്നവരായതിനാൽ സംസ്ഥാന സർക്കാർ നൽകുന്ന സൗകര്യങ്ങളിലേക്കും സേവനങ്ങളിലേക്കും എത്തിച്ചേരാൻ അവർക്ക് പലപ്പോഴും സാധിക്കാറില്ല. പട്ടികവർഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം, സർവ്വേ പ്രകാരം ഇവരുടെ ജനസംഖ്യ 1662 ആണ്. ഇതിൽ 821 പേർ പുരുഷന്മാരും 841 പേർ സ്ത്രീകളുമാണ്.

18. മലൈവേടൻ, മലവേടൻ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് ഈ സമുദായം അധിവസിക്കുന്നത്. തദ്ദേശീയ പരമ്പരാഗത മരുന്നുകൾ ശേഖരിക്കുന്നതിലും വിപണനം ചെയ്യുന്നതിലും ഈ സമുദായത്തിലെ സ്ത്രീകളും പുരുഷന്മാരും വിദഗ്ധരാണ്. പരസ്പരം വിവാഹം കഴിക്കാനർഹതയുള്ള 5 ഉപവിഭാഗങ്ങൾ ഈ സമുദായത്തിനകത്തുണ്ട്. തോൽവേടൻ, ചിങ്ങിവേടൻ എലിചാതി വേടൻ, ചെറു വേടൻ, വലിയ വേടൻ എന്നിങ്ങനെയാണ് അവ.

പ്രാദേശികവും ഭൂമിശാസ്ത്രപരവുമായ അതിർത്തികളുടെ സ്വാധീനം ഈ വിഭജനങ്ങൾക്ക് പിറകിലുണ്ട്. തോൽവേടന്മാർ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലും നെടുമങ്ങാട് താലൂക്കിലുമാണ് കാണപ്പെടുന്നത്. പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട, തിരുവല്ല താലൂക്കുകളിലൂടെ ഒഴുകുന്ന പമ്പ നദിയുടെ വടക്കൻ തീരത്താണ് ചെറുവേടന്മാർ താമസിക്കുന്നത്. എന്നാൽ എലിചാതി വേടന്മാർ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ, മണിമലയാറിന്റെ തീരത്ത് താമസിക്കുന്നു. വലിയ വേടന്മാർ, മേൽസൂചിപ്പിച്ച എല്ലായിടങ്ങളിലും ഇതിനുപുറമെയുള്ള പ്രദേശങ്ങളിലും അധിവസിക്കുന്നു. ഓരോ ഉപവിഭാഗങ്ങളും വ്യത്യസ്ത കുലങ്ങളായി വേർതിരിഞ്ഞിട്ടുണ്ട്. സ്വകുല വിവാഹം നിഷിദ്ധമാണ്.

19. മലക്കുറവൻ

21. മലയൻ, നാട്ടുമലയൻ, കൊങ്ങമലയൻ

നാട്ടുമലയൻ എന്നും കൊങ്ങമലയൻ എന്നും രണ്ട് ഉപവിഭാഗങ്ങളായി മലയ സമുദായം വേർപിരിഞ്ഞിട്ടുണ്ട്. നാട്ടുമലയന്മാർ കേരളത്തിലെ ഗോത്രവും കൊങ്ങമലയന്മാർ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ കാടുകളിൽ നിന്നും പലായനം ചെയ്തു വന്നവരാണ് എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ഈ രണ്ടു വിഭാഗങ്ങളുടേയും ഭാഷകളിൽ ചെറിയ വ്യത്യാസങ്ങൾ പ്രകടമാണ്. കൊങ്ങ മലയരുടെ ഭാഷയിൽ തമിഴിന്റെ സ്വാധീനവും നാട്ടുമലയരുടെ ഭാഷയിൽ മലയാളത്തിന്റെ സ്വാധീനവുമാണ് കൂടുതൽ കാണുന്നത്. തങ്ങളുടെ ഗോത്ര അധിദേവതയായ മാരിയമ്മയെ കൂടാതെ കരുമല മൂപ്പൻ, നെയ്തി ആണ്ടാൾ, മലമ്പാറ ആണ്ടൻ, മണക്കാടമ്മ, പളിയമ്മ, മുതലായവരാണ് കുല ദൈവങ്ങൾ. സമുദായത്തിലെ ഭൂരിഭാഗം അംഗങ്ങളും ഇപ്പോൾ കർഷകതൊഴിലാളികളാണ്. ഗോത്രത്തിലെ മുതിർന്ന അംഗങ്ങൾക്ക് കാർഷികവൃത്തിയിൽ അഗാധമായ അറിവുണ്ട്. കാർഷികവൃത്തി കൂടാതെ വനവിഭവ ശേഖരണത്തിലും ഗോത്രാംഗങ്ങൾക്ക് വൈദഗ്ധ്യണ്ട്. ഈ ഗോത്രത്തിന്റെ സുപ്രധാനമായ ഒരു കലാരൂപമാണ് തീയാട്ടം. പട്ടികവർഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം, ഈ സമുദായത്തിൽ 5550 അംഗങ്ങളാണുള്ളത്. 2011ലെ സെൻസസ് പ്രകാരം ഈ ഗോത്രത്തിന്റെ സാക്ഷരതാ നിരക്ക് 64.4 വും തൊഴിൽ പങ്കാളിത്തം 49.2 മാണ്.

22. മലയരയൻ

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലും കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലുമാണ് മലയരയർ കൂടുതലായി താമസിക്കുന്നത്. വളരെക്കാലം മുമ്പുതന്നെ സ്ഥിരകർഷകരായി മാറിയ ഗോത്രമാണിവർ. അവരുടെ കൃഷിഭൂമിയുടെ ഭൂരിഭാഗം ഇടങ്ങളും ഇപ്പോൾ റബ്ബർ തോട്ടങ്ങളായി മാറി. മാത്രമല്ല നെൽകൃഷിയ്ക്ക് പകരം നാണ്യവിളകളായ കുരുമുളക്, മരച്ചീനി തുടങ്ങിയവയാണിപ്പോൾ കൃഷി ചെയ്യുന്നത്.
ഈ ഗോത്രത്തിന് സ്വകുലവിവാഹം നിഷിദ്ധമായ നാല് പ്രധാനപ്പെട്ട കുലങ്ങളാണുള്ളത്. വല ഇല്ലം, മുണ്ടില്ലം, എണ്ണ ഇല്ലം, പൂതാനി ഇല്ലം എന്നിവയാണവ. മാതൃദായക സമ്പ്രദായമാണ് ഈ കുലങ്ങൾ പിന്തുടർന്നിരുന്നത്. ഇപ്പോൾ പിതൃദായകവ്യവസ്ഥയിലേക്ക് പതിയെ മാറുന്നുണ്ട്. ഗോത്രത്തലവൻ പൊന്നമ്പൻ എന്നാണ് അറിയപ്പെടുന്നത്. പൊന്നമ്പൻ എന്ന സ്ഥാനപ്പേര് നൽകിയതും വെള്ളികെട്ടിയ ചൂരൽ നൽകിയതും പൂഞ്ഞാർ രാജാവ് ആണെന്ന പുരാവൃത്തം ഈ ഗോത്രത്തിനിടയിലുണ്ട്. ഓരോ സങ്കേതങ്ങൾക്കും രോഗശാന്തി വരുത്തുന്ന ആചാരത്തലവന്മാർ ഉണ്ട്. രോഗശാന്തിയ്ക്കായുള്ള ആചാരങ്ങൾ ചെയ്യുമ്പോൾ പൂർവികരുടെ ആത്മാവുറങ്ങുന്ന കുന്നിൽ നിന്ന് അവരെ വിളിച്ചുകൊണ്ടു വരുന്നു. ആരാധനാ ഇടങ്ങളായി കരുതുന്ന വിശുദ്ധമായ കാവുകളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ പൂർണ്ണമായ നിശബ്ദത പാലിക്കുകയാണ് പതിവ്. അവർ ശാസ്താവിനെയും ആരാധിക്കുന്നു. 1835ൽ തന്നെ മലയരയ സമുദായത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം ആരംഭിച്ചിരുന്നു. മലയരയരുടെ ജനസംഖ്യ 34784 ആണ്. ഇതിൽ 17384 പുരുഷന്മാരും 17400 സ്ത്രീകളും ആണുൾപ്പെടുന്നത്. പട്ടികവർഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം 29399 അംഗങ്ങളുള്ളതിൽ 14716 പുരുഷന്മാരും 14683 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്.

23. മന്നാൻ

ഇടുക്കി ജില്ലയിലെ തൊടുപുഴ, ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നീ താലൂക്കുകളിലാണ് മന്നാൻ സമുദായത്തിന്റെ ആവാസമേഖലയുൾപ്പെടുന്നത്. മാറ്റകൃഷിയെക്കുറിച്ചുള്ള ഗോത്രത്തിന്റെ അറിവ് ശ്രദ്ധേയമാണ്. അറവാകൂടി, പണിക്കുടി എന്നിങ്ങനെയുള്ള രണ്ട് കുലങ്ങളായിട്ടാണ് ആന്തരിക സാമൂഹ്യവിഭജനം നടന്നിരിക്കന്നത്. കേരളത്തിൽ രാജഭരണം നിലവിലുള്ള ഏക ഗോത്രമാണിത്. കോഴിമല രാജ മന്നൻ എന്നാണ് രാജാവ് അറിയപ്പെടുന്നത്. രാജാവിന്റെ കീഴിൽ ഒരു മന്ത്രിയുണ്ട്. ഓരോ സങ്കേതങ്ങളുടെയും മേൽനോട്ടച്ചുമതല കാണിക്കാരനാണ്. വലിയ ഇളന്താരിയും ഇളയവട്ടവും പരമ്പരാഗതവും സാമൂഹികവുമായ ചടങ്ങുകളിലും മറ്റും അദേഹത്തെ സഹായിക്കുന്നു.
മന്നാൻ സമുദായത്തിന്റെ മാറ്റകൃഷി അറിയപ്പെടുന്നത് അന്നം വെയ്ക്ക എന്നാണ്. ചാമയും റാഗിയും ചോളവും ചീനിക്കിഴങ്ങുമാണ് സാധാരണയായി കൃഷി ചെയ്യുന്നത്. മധുരമീനാക്ഷിയാണ് എന്ന് വിശ്വസിക്കുന്ന മുത്തിയമ്മയാണ് അവരുടെ പരമ്പരാഗതകുല ദേവത. ചരൽ, ചിലങ്ക, മുത്താളം എന്നിവയുടെ സഹായത്തോടെ നടത്തുന്ന ആട്ട് വളരെ പ്രധാനപ്പെട്ട ഒരു കലാരൂപമാണ്.

പട്ടികവർഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം മന്നാൻ ഗോത്രത്തിന്റെ ജനസംഖ്യ 9345 ആണ്. എന്നാൽ 2011ലെ സെൻസസ് പ്രകാരം അവരുടെ ജനസംഖ്യ 9780 ആണ്. ഇതിൽ 4792 പുരുഷന്മാരും 4988 സ്ത്രീകളും ഉൾപ്പെടുന്നു. സ്ത്രീ പുരുഷ അനുപാതം 1041 ഉം സാക്ഷരത നിരക്ക് 69.3 ഉം തൊഴിൽ പങ്കാളിത്ത നിരക്ക് 53.1 ഉം ആണ്.

24. മുതുവാൻ

ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുതുവാന്മാർ കൂടുതലായി താമസിക്കുന്നത്. ആറ് മാതൃദായക കുലങ്ങലായി ഈ ഗോത്രം വിഭജിക്കപ്പെട്ടിട്ടുണ്ട്. കൂട്ടം എന്നാണ് ഈ കുലങ്ങൾ അറിയപ്പെടുന്നത്. ഓരോ സങ്കേതത്തിന്റെയും തലവന്മാർക്ക് കാണി എന്നാണ് പറയുന്നത്. പരമ്പരാഗതമായി ചെറു ധാന്യങ്ങൾ ഉത്പാദിപ്പിക്കുന്നവരാണ് ഈ ഗോത്രം. എന്നാൽ പുതിയ കാലഘട്ടത്തിൽ നാണ്യവിളകളായ കുരുമുളക്, ഏലം, അടക്ക, ലെമൺഗ്രാസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സമുദായ അംഗങ്ങൾക്ക് മണ്ണിനെക്കുറിച്ചും ജലസംവിധാനങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ട്. ടെറസ് കൃഷിയുടെ മകുടോദാരണമാണ് ഇടുക്കിയിലുള്ള പല മുതുവാൻ സങ്കേതങ്ങളും. വീടുകൾ സമാന്തരമായ വരി പോലെ മുഖാമുഖം നിൽക്കുന്ന സങ്കേത രീതിക്ക് കുടിയെന്നാണ് പറയുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേകം സജ്ജീകരിച്ച ചാവടി എന്ന് പറയുന്ന ഡോർമിറ്ററി സംവിധാനം കുടിയുടെ സവിശേഷതയാണ്. മാനാട്ട്, മയിലാട്ട്, കളരിയാട്ട്, കൊരങ്ങാട്ട്, കച്ചിയാട്ട് തുടങ്ങിയ കലാരൂപങ്ങൾ മുതുവാൻ ഗോത്രത്തിന്റെ കൂത്തുമായി ബന്ധപ്പെട്ട് നടത്തി വരുന്നുണ്ട്. താന്നിയള എന്ന പ്രായപൂർത്തി ചടങ്ങിൽ പാടുന്ന പാട്ടാണ് ആശപ്പാട്ട്. കലാരൂപങ്ങളുടെ അവതരണസമയത്ത് സമൂഹം ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ഉറുമ്പുശ്ശി, മുത്തിക്കൊട്ടി, കിഡ് മ്പിട്ടി എന്നിവയാണ്. പട്ടികവർഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം മുതുവാൻ ഗോത്രത്തിന്റെ ആകെ ജനസംഖ്യ 9478 ആണ്.

25. മുഡുഗർ

പാലക്കാട് ജില്ലയിലെ പുതൂർ, അഗളി പഞ്ചായത്തുകളിൽ താമസിക്കുന്ന ഒരു ഗോത്ര സമുദായമാണ് മുഡുഗർ. ചെമ്മം (ജൻമം) എന്നറിയപ്പെടുന്ന പ്രാദേശിക വിഭജനം ഈ സമുദായത്തിനുണ്ട്. നാട്ടുക്കല്ലുത്തോട്, കീരിപ്പാറത്തോട്, പാക്കുളം, പാളയംതോട്, പാലേമറ, ഉലക്കിത്തോട്, കുത്തോട് എന്നിവയാണ് പ്രധാനപ്പെട്ട ചെമ്മങ്ങൾ. ഗോത്ര തലവനെ ഊരും മൂപ്പൻ എന്നും കാർഷികവിദഗ്ധനെ മണ്ണുകാരൻ എന്നും പണം കൈകാര്യം ചെയ്യുന്ന ആൾ ബോന്തനെന്നും ബോന്തനെ സഹായിക്കുന്ന ആളെ കുറുതല എന്നും വിളിക്കുന്നു. കൽ എന്നാണ് ഇവർക്കിടയിലുള്ള കുലങ്ങൾ അറിയപ്പെടുന്നത്.
ചെപ്പിലകൽ, മണിയംകൽ, പുളിയംകൽ, ദേച്ച്യംകൽ എന്നിവയാണ് പിതൃദായക രീതി പിന്തുടരുന്ന കുലങ്ങളുടെ പേര്. മാറ്റകൃഷിയിൽ വിദഗ്ധരാണ് സമുദായ അംഗങ്ങൾ. റാഗിയും ചാമയും തിനയുമാണ് പ്രധാനപ്പെട്ട വിളകൾ. ജീവജാലങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ ആന പോലുള്ള വന്യജീവികളിൽ നിന്ന് കൃഷിയിടം സംരക്ഷിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ആഴത്തിൽ അറിവു നേടിയവരാണ് ഈ ഗോത്രം. മുഡുകരുടെ പ്രധാന ദേവത കാട്ടിമല അമ്മയാണ്. ശിവരാത്രിയോട് അനുബന്ധിച്ച് മല്ലീശ്വരംമുടിയിൽ നടക്കുന്ന ഉത്സവം അട്ടപ്പാടിയുടെ അവിഭാജ്യ ഉത്സവമാണ്. 2000 മീറ്റർ ഉയരത്തിൽ കുത്തനെയുള്ള കൊടുമുടിയിൽ കയറി വിളക്ക് തെളിയിക്കുന്നതാണ് ഇതിലെ പ്രധാനപ്പെട്ട ചടങ്ങ്. പട്ടികവർഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം മുഡുഗരുടെ ജനസംഖ്യ 4668 ആണ്. ആൺ-പെൺ അനുപാതം 1000 : 1098 ആണ്.

26. പള്ളേയൻ/പള്ളിയൻ/പള്ളിയർ/പളിയൻ

ഇടുക്കി ജില്ലയിലെ പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലാണ് ഈ സമുദായം പ്രധാനമായും അധിവസിക്കുന്നത്. ഇടുക്കിയുടെ അതിർത്തി പ്രദേശങ്ങളോട് ചേർന്ന തമിഴ്നാടിന്റെ ഭാഗത്തും ഇവരെ കാണാം. സമുദായത്തിന്റെ തലവൻ കാണിക്കാരൻ എന്ന് അറിയപ്പെടുന്നു. വലിയ ഇളന്താരിയും വീണ മണിയനും തണ്ടക്കാരനും ആണ് അദ്ദേഹത്തിന്റെ സഹായികൾ. ഒരോ സങ്കേതങ്ങൾക്കും ഊരുമൂപ്പൻ, തണ്ടക്കാരൻ, തലയാണി എന്നിങ്ങനെ പരമ്പരാഗത തലവന്മാരുണ്ട്. വനവിഭവ ശേഖരണവും മാറ്റകൃഷിയുമാണ് പരമ്പരാഗത തൊഴിലുകളായി കരുതപ്പെടുന്നത്. ഇപ്പോൾ ഭൂരിഭാഗം പളിയരും ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിൽ തൊഴിലാളികളായി മാറുയിരിക്കുന്നു. മുളകൾ കൊണ്ടും ഈറ്റകൾ കൊണ്ടും കൊട്ടകളും പായകളും ഉണ്ടാക്കുന്നതിൽ വിദഗ്ധരാണ് പളിയർ. മാരിയമ്മയും കുറുപ്പസ്വാമിയുമാണ് ഇവരുടെ പരമ്പരാഗത ദൈവങ്ങൾ. കൊയ്ത്തുകാലത്തും മറ്റ് ഉത്സവവേളകളിലും അവതരിപ്പിക്കുന്ന കലാരൂപമാണ് ആട്ടം. 2011ലെ സെൻസെസ് പ്രകാരം ഈ സമുദായത്തിൽ 1464 പേർ ഉണ്ട്. 736 പേർ പുരുഷന്മാരും 728 പേർ സ്ത്രീകളുമാണ്. ഇവരുടെ അനുപാതം 989 ആണ്. സാക്ഷരത നിരക്ക് 73.5 ഉം തൊഴിൽ പങ്കാളിത്ത നിരക്ക് 61.2 ഉം ആണ്. എന്നാൽ പട്ടികവർഗ വികസന വകുപ്പിന്റെ 2013 ലെ സാമൂഹിക-സാമ്പത്തിക സ്ഥിതി റിപ്പോർട്ട് പ്രകാരം ജനസംഖ്യ 1484 ഉം ലിംഗാനുപാതം 1003 ഉം ആണ്.

27. പണിയൻ

കേരളത്തിലെ ഏറ്റവും വലിയ ഗോത്രമാണ് പണിയൻ ഗോത്രം. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയ സമുദായക്കാർ താമസിക്കുന്നുണ്ടെങ്കിലും ജനസംഖ്യാപരമായി വയനാട് ജില്ലയിലാണ് പണിയർ കൂടുതലുള്ളത്. ഗോത്രത്തലവനെ കോയിമ എന്നാണ് വിളിക്കുന്നത്. പണിയരുടെ ഭൂമിശാസ്ത്രവിഭജനപ്രകാരം നാടിന്റെ നിയന്ത്രണചുമതലയാണ് കോയ്മ നിർവഹിക്കുന്നത്. അദ്ദേഹത്തിന്റെ കീഴിൽ സങ്കേതങ്ങളുടെ തലവൻമാരായി ചെമ്മിയുണ്ട്. അദ്ദേഹമാണ് സങ്കേതത്തിന്റെ നിയന്ത്രണചുമതലകൾ നിർവഹിക്കുന്നത്. അദ്ദേഹത്തെ സഹായിക്കുവാനായി സന്ദേശവാഹകനായ കാരായ്മയുണ്ട്. ഇപ്പിമല തെയ്യം ഇവരുടെ പരമോന്നത പൂർവിക ദേവതയായി കണക്കാക്കപ്പെടുന്നു. ഇതു കൂടാതെ കുടുംബ ദൈവങ്ങളായ ഗുളിയൻ, ഇല്ലത്തെയ്യ എന്നീ ദൈവങ്ങൾ ഓരോ ഇല്ലങ്ങൾക്കുമുണ്ട്. ഉപജീവനത്തിനായി കാർഷിക തൊഴിലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പുരുഷനും സ്ത്രീയും ലിംഗഭേദമെന്യേ നെൽകൃഷിയിൽ പങ്കാളികളായിരുന്നു. കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിലെയും മറ്റ് നാണ്യവിളത്തോട്ടങ്ങളിലെയും സുപ്രധാനമായ തൊഴിലാളികളാണ് പണിയ സമുദായാംഗങ്ങൾ. ഇവരുടെ മൊത്തം ജനസംഖ്യ 2011 ലെ സെൻസസ് പ്രകാരം 88450 ആണ്. 42775 പുരുഷന്മാരും 45675 സ്ത്രീകളുമാണിതിൽ ഉൾപ്പെടുന്നത്. ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 1068 സ്ത്രീകൾ എന്ന തോതിലാണ്. പണിയരുടെ ഇവരുടെ സാക്ഷരത നിരക്ക് 63.2% ആണ്.

28. ഊരാളി

ഇടുക്കി ജില്ലയിലാണ് ഊരാളി ഗോത്രത്തിന്റെ പ്രധാന ആവാസമേഖലയെങ്കിലും കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും ഇവർ അധിവസിക്കുന്നുണ്ട്. കുരുമുളക്, അടക്ക, തേങ്ങ, മരച്ചീനി തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയ്യുന്ന ഈ സമുദായാംഗങ്ങൾ ആദ്യകാലത്ത് മാറ്റകൃഷിയിൽ അതിവിദഗ്ധരായിരുന്നു. 8 കുലങ്ങളായിട്ടാണ് ഈ ഗോത്രം വിഭജിക്കപ്പെട്ടിരിക്കുന്നത്. കൂട്ടം എന്നാണ് ഈ കുലങ്ങൾ അറിയപ്പെടുന്നത്. കൂട്ടത്തിന്റെ അകത്തു നിന്നുള്ള വിവാഹം നിഷിദ്ധമാണ്. കാണക്കൂട്ടം, വെട്ടിക്കൂട്ടം, എണ്ണിക്കൂട്ടം, പെരിയിലക്കൂട്ടം, ഓണക്കൂട്ടം, തുരിയക്കൂട്ടം, കുടിയക്കൂട്ടം, വിനവർക്കൂട്ടം എന്നിവയാണവ. ഈ കുലങ്ങൾ മാതൃദായക രീതിയാണ് പിന്തുടരുന്നത്. കുടുംബത്തിലെ മൂത്ത പുരുഷനായ കാണിക്കാരനും പിന്നീട് വരുന്ന പ്ലാത്തിയുമാണ് സാമൂഹിക നിയന്ത്രണ സംവിധാനത്തിന്റെ തലവന്മാരായി മാറുന്നത്. എല്ലാ തരത്തിലുള്ള ജീവിതാനുഷ്ഠാന ചടങ്ങുകളിലും പ്ലാത്തിയുടെ സാന്നിധ്യം നിർബന്ധമാണ്. കമ്പുകളിയും ചവിട്ടുകളിയുമാണ് ഊരാളി സമുദായത്തിന്റെ പ്രധാനപ്പെട്ട കലാരൂപങ്ങൾ. 2011 ലെ സെൻസസ് പ്രകാരം, അവരുടെ ആകെ ജനസംഖ്യ 11,179 ആണെന്ന് കണക്കാക്കപ്പെടുന്നു. അതിൽ 5602 പുരുഷന്മാരും 5577 സ്ത്രീകളുമാണ്. ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 996 സ്ത്രീകൾ എന്നതാണ്. സാക്ഷരതാ നിരക്ക് 80.1 ശതമാനമാണ്.

29. മലവേട്ടുവൻ

പരമ്പരാഗതമായി മലവേട്ടുവൻ സമൂഹം 'പുനംകൊത്ത്' എന്ന ഒരു തരം മാറ്റ കൃഷിയിൽ വിദഗ്ദ്ധരായിരുന്നു. ദീർഘകാലമായി കാർഷികവൃത്തിയിലേർപ്പെട്ട് ജീവിക്കുന്നതിനാൽ, കാർഷിക പ്രവർത്തനങ്ങളെക്കുറിച്ച് അവർക്ക് സമഗ്രമായ അറിവുണ്ട്. ഈ സമൂഹം കണ്ടി, പെരിങ്ങല എന്നിങ്ങനെ രണ്ട് പ്രധാന ഗ്രൂപ്പുകളായി തിരിഞ്ഞിട്ടുണ്ട്. ആന്തരിക സാമൂഹ്യവിഭജനത്തിന്റെ ഭാഗമായി പതിനാല് ഇല്ലങ്ങൾ (കുലങ്ങൾ) ആണുള്ളത്. 2011 ലെ സെൻസസ് പ്രകാരം ഈ സമൂഹത്തിലെ ആകെ ജനസംഖ്യ 17,869 ആണ്. അതിൽ 8852 പുരുഷന്മാരും 9017 സ്ത്രീകളുമാണുള്ളത്. ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 1091 സ്ത്രീകൾ എന്നതാണ്. അവരുടെ സാക്ഷരതാ നിരക്ക് 65.8 ശതമാനവും തൊഴിൽപങ്കാളിത്ത നിരക്ക് 47.7 ശതമാനവുമാണ്.

30. ജേനുകുറുമ്പർ

31. തച്ചനാടൻ/തച്ചനാടൻ മൂപ്പൻ

വയനാട്ടിലെ കൽപ്പറ്റ, മേപ്പാടി, മുട്ടിൽ, അമ്പലവയൽ പഞ്ചായത്തുകളിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂർ പ്രദേശങ്ങളിലെയും ഗോത്രനിവാസികളാണ് തച്ചനാടൻ/തച്ചനാടൻ മൂപ്പൻ. ഈസമൂഹത്തിന്റെ വാസസ്ഥലങ്ങളെ 'പാടി' എന്നാണ് വിളിക്കുന്നത്. (The department of Malayalam Lexicon (1992) identified thirty-six geographical groupings and four phratries and these are dealt in detail in Encyclopaedia of Dravidian Tribes, vol. 2 (1992) വാക്യം അപൂർണമാണ്). കുളക്കാട്ടുദൈവം, കരിയാത്തൻ, ചേറുമ്പ ഭഗവതി, ഗുളികൻ, പൂർവികരുടെ ആത്മാക്കൾ എന്നിവയെയാണ് ആരാധിക്കുന്നത്. വയനാട് കാടരിൽ നിന്നുള്ള അംഗങ്ങളാണ് തച്ചനാടൻ സമുദായത്തിന്റെ പൂജാരിമാരായി പ്രവർത്തിക്കുന്നത്. കണയം എന്ന ഒരു വസ്തുവിനെ പവിത്രമായി കരുതുന്നുണ്ട്. ഇത് പൂർവിക ആത്മാക്കളുടെ ശക്തിയെയാണ് പ്രതിനിധീകരിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പങ്കെടുക്കുന്ന കോൽക്കളി, വട്ടക്കളി എന്നിവയാണ് ഈ സമുദായത്തിന്റെ പ്രധാന കലാരൂപങ്ങൾ. 2011 ലെ സെൻസസ് പ്രകാരം തച്ചനാടരുടെ ജനസംഖ്യ 1745 ആണ്. അതിൽ 859 പുരുഷന്മാരും 886 സ്ത്രീകളുമാണുൾപ്പെടുന്നത്. അവരുടെ ലിംഗാനുപാതം 1031 ഉം സാക്ഷരതാ നിരക്ക് 85.5 ഉം ആണ്.

32. ചോലനായ്ക്കൻ

കേരളത്തിലെ 5 പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളിലൊന്നാണ് ചോലനായ്ക്ക ഗോത്രം. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ നിലമ്പൂർ താഴ്‌വരയാണ് ഈ സമൂഹത്തിന്റെ ആവാസമേഖല. ഈ സമൂഹത്തിന്റെ വാസസ്ഥലം "കല്ലളെ" എന്നാണ് അറിയപ്പെടുന്നത്. പാറക്കെട്ടുകൾക്കിടയിലെ പൊത്തുകളെയാണ് കല്ലളെ എന്നു വിളിക്കുന്നത്. ചോലനായ്ക്കരുടെ ആവാസമേഖലയെ അരുവികളേയും കുന്നുകളേയും അടിസ്ഥാനമാക്കിയാണ് പരമ്പരാഗത അതിർത്തികൾ നിർണയിച്ചിരിക്കുന്നത്. ഈ അതിർത്തികളെ ഓരൊ ചെമ്മങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഓരോ ചെമ്മത്തിന്റെയും അധികാരച്ചുമതല നിർവഹിക്കുന്നത് ചെമ്മക്കാരനാണ്. തടിയല്ലാത്ത വനവിഭവങ്ങൾ വനസംരക്ഷണസമിതിയിലേക്ക് കൈമാറ്റം ചെയ്യുന്നതിലൂടെയാണ് സമൂഹത്തിന്റെ സാമ്പത്തികസ്ഥിതി നിലനിർത്തുന്നത്. എല്ലാ ബുധനാഴ്ചയും നിലമ്പൂർ ഉൾവനത്തിലെ മാഞ്ചീരിയിൽ വെച്ചാണ് വനവിഭവങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്. വനവിഭവശേഖരണത്തിൽ മാത്രമല്ല കൂടനിർമാണത്തിലും അതിവിദഗ്ധരാണ് ചോലനായ്ക്കർ. 2011 ലെ സെൻസസ് പ്രകാരം, ഈ സമൂഹത്തിലെ ജനസംഖ്യ 124 ആണ്. അതിൽ 72 പുരുഷന്മാരും 52 സ്ത്രീകളുമാണുൾപ്പെടുന്നത്. ലിംഗാനുപാതം 722 ആണ്.

33. മാവിലാൻ

കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ സമൂഹം അധിവസിക്കുന്നത്. കാസർഗോഡ് ജില്ലയിലെ മാവിലാൻ സമുദായത്തിന്റെ മാതൃഭാഷയിൽ തുളുവിന്റെ സ്വാധീനം പ്രകടമാണ്. അതേസമയം കണ്ണൂർ ജില്ലയിലെ മാവിലാൻ സമുദായത്തിന്റെ മാതൃഭാഷയിൽ മലയാളത്തിന്റെ സ്വാധീനമാണ് കാണപ്പെടുന്നത്. വിവാഹത്തോടനുബന്ധിച്ച് സമുദായം അവതരിപ്പിക്കുന്ന ജനപ്രിയ കലാരൂപങ്ങളിലൊന്നാണ് മംഗലംകളി. പരമ്പരാഗത വൈദ്യത്തിൽ അതീവപ്രാവീണ്യമുള്ളതിനാൽ സംസ്ഥാന ഏജൻസികളുടെ പിന്തുണയോടെ മാവിലാൻ സമൂഹത്തിൽ നിന്ന് നിരവധി തദ്ദേശീയ പാരമ്പര്യവൈദ്യൻമാരെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. 2011 ലെ സെൻസസ് പ്രകാരം സമുദായത്തിന്റെ ആകെ ജനസംഖ്യ 30867 ആണ്. അതിൽ 14972 പുരുഷന്മാരും 15895 സ്ത്രീകളുമാണ്. ലിംഗാനുപാതം 1062 ഉം സാക്ഷരതാ നിരക്ക് 83.5 ഉം ആണ്.

34. കരിമ്പാലൻ

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഈ സമൂഹം അധിവസിക്കുന്നത്. കൊട്ട നിർമ്മാണവും ചൂരൽ ഉപയോഗിച്ചുള്ള മുറങ്ങളും മറ്റുൽപന്നങ്ങളുടെ വിൽപനയുമാണ് പ്രധാന വരുമാനമാർഗം. തറവാടുകളായിട്ടാണ് ആന്തരിക സാമൂഹിക വിഭജനം നടന്നിരിക്കുന്നത്. ഈ തറവാടുകളെ 5 ഇല്ലങ്ങളായി വീണ്ടും തിരിച്ചിട്ടുണ്ട്. ചാപ്പിള്ളി, പുതുശ്ശേരി, പള്ളത്ത്, മച്ചിനി, കല്ല എന്നിവയാണവ. മാതൃദായക രീതിയാണ് ഇല്ലങ്ങൾ പിന്തുടരുന്നത്. കാർന്നോരാണ് ഗോത്രത്തിന്റെ തലവൻ. സമുദായത്തിനുള്ളിലെ തർക്കങ്ങൾ പരിഹരിക്കുയാണ് കാർന്നോരുടെ പ്രധാന ചുമതല. തിറയും വെള്ളാട്ടവും കുളിയാട്ടവുമാണ് സമൂഹത്തിന്റെ മറ്റ് അനുഷ്ഠാനകലകൾ. പൂർവ്വികരെ "മറ്റൊരു" ലോകത്തേക്ക് പറഞ്ഞയക്കുന്നതിന്റെ പ്രതീകമായാണ് കൂളിയാട്ടം അവതരിപ്പിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം, കരിമ്പാലൻ സമൂഹത്തിലെ ജനസംഖ്യ 14098 ആണ്. അതിൽ 6902 പുരുഷന്മാരും 7196 സ്ത്രീകളുമാണുൾപ്പെടുന്നത്. സാക്ഷരതാ നിരക്ക് 84 ആണ്.

35. വെട്ടക്കുറുമൻ
വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, തിരുനെല്ലി, എടവക, പനമരം, പുൽപ്പള്ളി, അമ്പലവയൽ എന്നിവിടങ്ങളിലാണ് ഈ സമൂഹം താമസിക്കുന്നത്. സംസ്ഥാനത്തെ കരകൗശല വിദഗ്ധരായ ഗോത്രങ്ങളിലൊന്നായ വെട്ടക്കുറുമർ കൈകൊണ്ട് മൺപാത്രങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധരാണ്. പാടി എന്നറിയപ്പെടുന്ന സങ്കേതങ്ങളിൽ 10 മുതൽ 15 വരെ വീടുകൾ ഉൾപ്പെടുന്നു. കുലത്തിന് പുറത്തുള്ളവരെയാണ് വിവാഹം കഴിക്കുന്നത്. ഏപ്രിൽ മാസത്തിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് ഉച്ചാൽ. ധൗൾ (ദവിൽ), ക്ലാൽ എന്നീ വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തിലാണ് വട്ടകളി/ഉശിരാട്ടം അവതരിപ്പിക്കുന്നത്. മലക്കാരി/മേൽക്കാരി, പാകിടി, മുദ്രജൻ, കുട്ടിച്ചാത്തൻ എന്നിവരെയാണ് സമുദായം ആരാധിക്കുന്നത്. ആഘോഷങ്ങളുടെയും ഉൽസവങ്ങളുടെയും സമയത്ത് കല്ലുപുട്ട് പോലുള്ള തദ്ദേശീയ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാറുണ്ട്. 2011 ലെ സെൻസസ് പ്രകാരം ഈ സമൂഹത്തിന്റെ ജനസംഖ്യ 739 ആണ്. ഇതിൽ 346 പുരുഷന്മാരും 393 സ്ത്രീകളുമാണ്.

36. മലപ്പണിക്കർ

മലപ്പുറം ജില്ലയിലെ നിലമ്പൂർ, മമ്പാട്, കരിക്കാട് എന്നീ ഗ്രാമങ്ങളിലാണ് ഈ സമൂഹം താമസിക്കുന്നത്. കിരികത്തെ ആധാരമാക്കിയുള്ള ആന്തരിക സാമൂഹ്യവിഭജനമാണ് ഗോത്രത്തിനുള്ളത്. കടംകടൻ, പറമ്പൻ എന്നിങ്ങനെ രണ്ടു കിരികങ്ങളാണുള്ളത്. കിരികത്തിനകത്തുള്ളവരെ വിവാഹം ചെയ്യുന്നത് നിഷിദ്ധമാണ്. സെൻസസ് പ്രകാരം അവരുടെ ജനസംഖ്യ 1023 ആണ്. അതിൽ 474 പുരുഷന്മാരും 549 സ്ത്രീകളുമാണ്. ലിംഗാനുപാതം 1158 ഉം സാക്ഷരതാ നിരക്ക് 83.5 ഉം ആണ്.