വിഷൻ

കേരളത്തിലെ പട്ടികജാതി പട്ടിക വർഗ ജനതയുടെ സമഗ്ര വികസനത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കും ഉതകുന്ന നയപരമായ തീരുമാനങ്ങൾ ആവിഷ്കരിക്കുന്ന വിദഗ്ധ സ്ഥാപനമായി ( തിങ്ക് ടാങ്ക് ) പ്രവർത്തിക്കുക , സമകാലീന ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായി വിവിധ ഗവേഷണ പ്രവർത്തനങ്ങളിലൂടെ , വിലയിരുത്തൽ പഠനങ്ങളിലൂടെ , പരിശീലന പരിപാടികളിലൂടെ, എസ് . സി , എസ് .ടി വിഭാഗങ്ങളിലേക്ക് അനർഹർ കടന്നു കയറുന്നത് തടയുന്നതിലൂടെ പട്ടിക ജാതി പട്ടിക വർഗ സമുദായങ്ങളുടെ സാംസ്കാരിക വ്യതിശീക്തതയും പാരമ്പര്യ ജ്ഞാനവും സംരക്ഷിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും പട്ടിക വിഭാഗങ്ങളെ ഉൾകൊള്ളുന്ന സുസ്ഥിരമായ മുന്നേറ്റം സാധ്യമാക്കുക.

 

മിഷൻ

പട്ടികവിഭാഗങ്ങളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിൽ വിശേഷിച്ചും അവരെ സംബന്ധിച്ച വസ്തുതാപരമായ ആസൂത്രണം, കാര്യനിർവഹണം , ഭരണ നിർവഹണം , ഉചിതമായ നിയമനിർമാണം എന്നിവക്ക് ആവശ്യമായ പണ്ഡിതോചിതവും വൈദക്ത്യാപരവുമായ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക. സമൂഹത്തിലെ പട്ടിക വിഭാഗം ജനതയുടെ ക്ഷേമത്തിനായുള്ള ഗവേഷണപഠനങ്ങൾ , വ്യാപന പ്രവർത്തനങ്ങൾ , വികസന പ്രാരംഭപ്രവർത്തനങ്ങൾ , നയപരമായ തീരുമാനങ്ങൾ എന്നിവക്കുള്ള ആശയങ്ങളുടെയും അറിവുകളുടെയും സംഭരണശാലയായി പ്രവർത്തിക്കുക . വിവിധ സർക്കാർ പദ്ധതികളുടെ വിലയിരുത്തൽ പഠനങ്ങൾ നടത്തുക , പട്ടിക വർഗ ജനതയുടെയും അവരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമത പരിപോഷിപ്പിക്കുക അറിവിന്റെ വ്യാപനവും അവബോധ നിർമാണവും നടത്തുക ; സംശയാസ്പദമായ പട്ടികജാതി/ പട്ടികവർഗ അവകാശ വാദങ്ങളെ 1996 ലെ കേരള (പട്ടികജാതികളും പട്ടികവർഗ്ഗങ്ങളും) റെഗുലേഷൻ ഓഫ് ഇഷ്യൂ ഓഫ് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ആക്ട് പ്രകാരം ദ്രുതഗതിയിൽ തീർപ്പാക്കികൊണ്ട് പട്ടിക ജാതി / പട്ടിക വർഗ ജനതയുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുക. സംസ്ഥാനത്തെ പട്ടികവർഗ വിഭാഗങ്ങളുടെ സുസ്ഥിര വികസനത്തിന് ഉതകുന്ന മേളകൾ , സെമിനാറുകൾ, പരിശീലന പരിപാടികൾ , മറ്റു ദേശീയവും അന്തർദേശീയവുമായ തലത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുക . ഉൾച്ചേർക്കൽ വികസനത്തിലൂടെ പട്ടിക വിഭാഗം ജനതയുടെ പാരമ്പര്യ അറിവുകൾ , കലാരൂപങ്ങൾ , സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനും ഏറ്റെടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.